Advertisement
ദേശീയപാത 744-ൽ പുനലൂർ ടിബി ജംഗ്ഷൻ മുതൽ കോട്ടവാസൽ (കേരള ബോർഡർ) വരെയുള്ള റോഡിൽ നാളെ (നവംബർ 6) മുതൽ ടാറിങ് പ്രവൃത്തികൾ തുടങ്ങുന്നതിനാൽ പ്രവൃത്തി നടക്കുന്ന ദിവസങ്ങളിൽ പുനലൂരിൽ നിന്നും തെന്മല ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പുനലൂർ ടിബി ജംഗ്ഷനിൽ നിന്നും വട്ടപ്പട റോഡ് വഴി ഇടമൺ സത്രം മുക്കിൽ എത്തി ചേരുന്ന വിധം ഗതാഗതം ക്രമീകരിക്കാൻ തീരുമാനിച്ചതായും റോഡിന്റെ മറ്റ് ഭാഗങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നും പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു




























