27.4 C
Kollam
Thursday 5th November, 2026 | 09:59:45 PM
Home News Breaking News വിനോദയാത്ര വിവാദത്തില്‍ ട്വിസ്റ്റ്, പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്‍റും ബാറിലേക്ക് കയറുന്നതും ഇറങ്ങുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട്...

വിനോദയാത്ര വിവാദത്തില്‍ ട്വിസ്റ്റ്, പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്‍റും ബാറിലേക്ക് കയറുന്നതും ഇറങ്ങുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുഡിഎഫ്

Advertisement

വയനാട്. മീനങ്ങാടി ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തില്‍ ട്വിസ്റ്റ്. പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്‍റും ഹൈദരാബാദിലെ ബാറിലേക്ക് കയറുന്നതും ഇറങ്ങുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുഡിഎഫ്. പിടിഎ പ്രസിഡന്‍റിന്‍റെ എടിഎം കാര്‍ഡ് ഉപയോഗിച്ച് മദ്യത്തിന് പണം നല്‍കിയതിന്‍റെ രേഖയും വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. അധ്യാപകനെ ഉടന്‍ പുറത്താക്കണമെന്ന് കെഎസ്യു ആവശ്യപ്പെട്ടു

കഴിഞ്ഞ മാസം 28, അതായത് മീനങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളുടെ വിനോദയാത്രയുടെ അവസാന ദിവസം ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് നമ്പള്ളിയിലെ ബോംബെ ബാറിലേക്ക് പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനും പിടിഎ പ്രസിഡന്‍റ് ഹാജിസും കയറിപ്പോകുന്നത്. പതിനഞ്ച് മിനിറ്റിന് ശേഷം ഇറങ്ങിവരുന്നതും ദൃശ്യത്തിലുണ്ട്. വിദ്യാര്‍ഥികള്‍ താമസിച്ചിരുന്ന ഹോട്ടലിന്‍റെ എതിര്‍വശത്താണ് ഈ ബാറുള്ളത്.

ബില്‍തുക 1100 രൂപ. പിടിഎ പ്രസിഡന്‍റിന്‍റെ എടിഎം കാര്‍ഡില്‍ നിന്നാണ് പണം നല്‍കിയത്. ഈ രേഖകളും യുഡിഎഫ് നേതാക്കള്‍ പുറത്തുവിട്ടു. മദ്യപാനം ചോദ്യം ചെയ്ത വിദ്യാര്‍ഥികളെ ബലിയാടാക്കുകയാണ് ചെയ്തതെന്ന് യുഡിഎഫ് ആരോപണം

യുഡിഎഫ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങള്‍ ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ പ്രിന്‍സിപ്പലിന്‍റെ രക്തപരിശോധനയില്‍ മദ്യത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. വിനോദയാത്ര മാനദണ്ഡങ്ങള്‍ പാലിച്ചല്ല എന്ന ആര്‍ഡിഡിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പലിനെ വടുവഞ്ചാല്‍ സ്കൂളിലേക്ക് സ്ഥലം മാറ്റുകയും അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍റെ സ്റ്റേ സമ്പാദിച്ച് തിരിച്ചെത്തുകയും ചെയ്തിരുന്നു. പുതിയ ദൃശ്യങ്ങളുടെ സാഹചര്യത്തില്‍ വിദ്യാഭ്യാസവകുപ്പും പൊലീസുമെടുക്കുന്ന നിലപാട് നിര്‍ണായകമാകും. വരാനിരിക്കുന്ന പിടിഎ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയമാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്ന് പ്രിന്‍സിപ്പലിനെ അനുകൂലിക്കുന്നവരും വ്യക്തമാക്കുന്നുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here