വയനാട്. മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിനോദ യാത്ര വിവാദത്തിൽ വഴിത്തിരിവ്. പ്രിൻസിപ്പൽ മദ്യപിച്ചു എന്ന് ആരോപണം തെറ്റ്. രക്ത പരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ കഴിഞ്ഞില്ല. തനിക്കെതിരെ ഉണ്ടായത് രാഷ്ട്രീയ നീക്കം ആണെന്നും അനുഭവിച്ച ബുദ്ധിമുട്ടിന് ആര് സമാധാനം പറയുമെന്നും പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ പ്രതികരിച്ചു. വിനോദയാത്ര സംഘത്തിലെ വിദ്യാർത്ഥികളും പ്രിൻസിപ്പലിനെ അനുകൂലിച്ച് രംഗത്ത് വന്നു.
വിദ്യാർത്ഥികളുമായുള്ള ഹൈദരാബാദ് യാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡണ്ടും മദ്യപിച്ചു എന്ന് ആരോപിച്ചാണ് ഇന്നലെ രക്ഷിതാക്കളും നാട്ടുകാരും സ്കൂളിനു മുന്നിൽ പ്രതിഷേധിച്ചത്. കുട്ടികളുമായി പ്രിൻസിപ്പൽ ഷിവികൃഷ്ണൻ എത്തിയ ബസ്സിനു മുന്നിലും പ്രതിഷേധമുണ്ടായി. ഇത് തുടർന്നാണ് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയത്. പ്രിൻസിപ്പലിന്റെ ഇന്ന് പുറത്തുവന്ന രക്ത പരിശോധനാഫലത്തിൽ മദ്യത്തിൻറെ അംശം കണ്ടെത്താൻ കഴിഞ്ഞില്ല. കുട്ടികൾ അപക്വമായി പകർത്തിയ ദൃശ്യങ്ങൾ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ഉണ്ടായതെന്ന് ഷിവി കൃഷ്ണൻ പ്രതികരിച്ചു
പ്രിൻസിപ്പലിനെ അനുകൂലിച്ച് യാത്ര സംഘത്തിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾ രംഗത്ത് വന്നു. സംഭവത്തിൽ ഹയർ സെക്കണ്ടറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ അന്വേഷണം തുടരുകയാണ്


























