വയനാട്.വിനോദയാത്ര വിവാദത്തെ തുടര്‍ന്ന് വയനാട് മീനങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലംമാറ്റയതുമായി ബന്ധപ്പെട്ട നടപടിക്ക് സ്റ്റേ. അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലാണ് സ്റ്റേ അനുവദിച്ചത്. വിനോദയാത്രയ്ക്ക് അനുമതി തേടിയിരുന്നില്ല എന്ന എന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ ഇന്ന് പുറത്തുവന്നു. സ്ഥലം മാറ്റ നടപടിക്ക് സ്റ്റേ ലഭിച്ചതോടെ വിദ്യാര്‍ഥികള്‍ രണ്ട് ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിച്ചു
പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന് ആശ്വാസം പകരുന്നതാണ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍റെ ഉത്തരവ്. വിനോദയാത്രക്ക് മുന്‍കൂര്‍ അനുമതി തേടിയില്ല, ചട്ടങ്ങള്‍ പാലിച്ചില്ല തുടങ്ങിയ വാദമുയര്‍ത്തിയാണ് വടുവഞ്ചാല്‍ സ്കൂളിലേക്ക് സ്ഥലം മാറ്റിയത്. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിയാണ് ട്രിബ്യൂണല്‍ നടപടിക്ക് സ്റ്റേ അനുവദിച്ചത്.
അതേസമയം കഴിഞ്ഞ ഓഗസ്റ്റ് 13ന് പിടിഎ യോഗത്തിന് ശേഷം പതിനാലിന് തന്നെ വിനോദയാത്ര സംബന്ധിച്ച് റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കത്തയിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന രേഖകള്‍ പുറത്തുവന്നു.
മറുപടി ലഭിക്കാത്തതിനാല്‍ കഴിഞ്ഞ 22ന് ഈമെയില്‍ മുഖേനയും വിവരങ്ങള്‍ കൈമാറിയിരുന്നു. ഇതടക്കം പരിശോധിച്ചാണ് ട്രിബ്യൂണലിന്‍റെ വിധി. വിനോദയാത്രയ്ക്കിടെ മദ്യപാന ആരോപണമുയര്‍ത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് സ്കൂളിന് മുന്നില്‍ പ്രതിഷേധവുമുണ്ടായി. പ്രിന്‍സിപ്പലിന്‍റെ രക്ത പരിശോധനയില്‍ മദ്യത്തിന്‍റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം വടുവഞ്ചാല്‍ സ്കൂളിലേക്ക് ഷിവി കൃഷ്ണനെ സ്ഥലം മാറ്റിയിരുന്നു. ഈ നടപടിക്കെതിരെ വിദ്യാര്‍ഥികള്‍ രണ്ട് ദിവസമായി പഠിപ്പ്മുടക്കി സമരത്തിലാണ്. സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ ലഭിച്ച സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു




























