27.8 C
Kollam
Tuesday 3rd November, 2026 | 08:44:43 PM
Home News Breaking News അഭിരാമിൻ്റെ കൊലപാതകത്തിൽ ഒന്നാം പ്രതിയായ 17 കാരനെ 10 ആം തീയതിവരെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി

അഭിരാമിൻ്റെ കൊലപാതകത്തിൽ ഒന്നാം പ്രതിയായ 17 കാരനെ 10 ആം തീയതിവരെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി

Advertisement

തിരുവനന്തപുരം. ശ്രീകാര്യത്തെ അഭിരാമിൻ്റെ കൊലപാതകത്തിൽ ഒന്നാം പ്രതിയായ 17 കാരനെ 10 ആം തീയതിവരെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി എന്ന് ഡിസിപി . കേസിൽ പെൺകുട്ടികൾ അടക്കം കൂടുതൽ പ്രതികൾ ഉണ്ടാകാൻ സാധ്യതയെന്നും ഡിസിപി പറഞ്ഞു. 17 കാരൻ ഒറ്റയ്ക്കാണ് കൊലപാതകം ചെയ്തതെന്ന മൊഴി പോലീസ് തള്ളി . ഗുണ്ട ലിസ്റ്റിൽ ഉള്ള രണ്ടാം പ്രതി ഉമർ കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു . ഉമറിൻ്റെ പെൺ സുഹൃത്തിലേക്കും അന്വേഷണം നീളുന്നു.

പാങ്ങപാറ അഭിരാം കൊലപാതകം ആസൂത്രിതമെന്ന് തെളിവെടുപ്പിനിടെ പ്രതിയായ 17കാരന്‍ മൊഴി നൽകി. അഭിരാമിനെയല്ല കുട്ടിയുടെ മറ്റൊരു സൂഹൃത്തിനെയാണ് കൊല്ലാന്‍ ഉദ്ദേശിച്ചത്. എന്നാൽ ഇതിനിടെയുണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് കസ്റ്റഡിയിലെടുത്ത പ്രതി മൊഴി നൽകിയത്. ഗൂഢാലോചനയിൽ അഭിരാമിനെ ഇന്‍സ്റ്റഗ്രാം വഴി വിളിച്ചുവരുത്തിയ പെൺകുട്ടിക്കും പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടാകും എന്ന് ഡിസിപി പറഞ്ഞു

ഒന്നാം പ്രതിയായ 17 കാരനെ 10 ആം തീയതിവരെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി . ബാക്കി രണ്ട് പ്രതികളെയും കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും. ഉമ്മറിനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.ഉമറിൻ്റെ പെൺസുഹൃത്തിനും കൊലപാതക വിവരം അടക്കം അറിയാം എന്ന നിഗമനത്തിലാണ് പോലീസ്. അഭിരാമിൻ്റെ തന്നെ ബെൽറ്റ് ഉപയോഗിച്ചാണ് പ്രതികൾ 17 കാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here