Advertisement
കൊല്ലം : ഇരവിപുരം ഭരണിക്കാവിലെ ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഭരണിക്കാവ് സ്വദേശിനിയായ 26 വയസുകാരി സായ ആണ് മരണപ്പെട്ടത്. ഇരവിപുരം ഭരണിക്കാവിലുള്ള ഭർതൃവീട്ടിലെ മുറിക്കുള്ളിലാണ് യുവതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
മരണപ്പെട്ട മുറിയിൽ നിന്നും പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഇരവിപുരം പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.


































