26.6 C
Kollam
Wednesday 21st October, 2026 | 07:41:23 PM
Home News Local പെരുമൺ പാലം : 72 ശതമാനം പണി പൂർത്തിയായെന്ന്കിഫ്‌ബി

പെരുമൺ പാലം : 72 ശതമാനം പണി പൂർത്തിയായെന്ന്കിഫ്‌ബി

കല്ലട.കൊല്ലം, കുന്നത്തൂർ നിയോജകമണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പെരുമൺ പാലത്തിന്റെ നിർമാണജോലികൾ ത്വരിതപ്പെടുത്തണമെന്നു കല്ലട മേഖലയിലെ മുൻ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ദ് കോസ് അധികൃതരോട് ആവശ്യപ്പെട്ടു.

കിഫ്‌ബി അനുവദിച്ച 52.37 കോടി രൂപ ചെലവിൽ കേരള റോഡ്‌ ഫണ്ട്‌ ബോർഡ് മുഖേനയാണ് നിർമാണ ജോലികൾ നടക്കുന്നത്.ഇതുവരെ
പാലത്തിന്റെ 72 ശതമാനം ജോലികൾ പൂർത്തിയായ വിവരം കിഫ്‌ബി അധികൃതർ രേഖാമൂലം അറിയിച്ചതായി ഭാരവാഹികൾ പറഞ്ഞു. കണ്ണങ്കാട് പാലം കൂടി വരുന്നതോടെ കൊല്ലം -ശാസ്താംകോട്ട യാത്രയിൽ 10 കിലോമീറ്ററിലധികം ദൂരമാണ് കുറയുന്നത്.

2018 ൽ സാമ്പത്തികാനുമതിയും 2019ൽ സാങ്കേതികാനുമതിയും ലഭിച്ച പ്രവൃത്തി 2020 ൽ ആരംഭിച്ച താണ്.ആകെ 13 സ്പാനുകളും 416 മീറ്റർ നീളവുമുള്ള പാലത്തിന്റെ 10 സ്പാനുകളുടെ പണി പൂർത്തിയായിട്ടുണ്ട്. ഗോവയിലെ ന്യൂ സുവാരി പാലം മാതൃകയിൽ, മധ്യഭാഗത്തുള്ള 154 മീറ്റർ നീളം വരുന്ന 3 സ്പാനുകൾ പൈലോണുകളിൽ നിന്നും സ്റ്റീൽ റോപ്പിൽ തൂങ്ങുന്ന കേബിൾ സ്റ്റേയ്ഡ് ബ്രിഡ്ജ് ആയിട്ടാണ് നിർമി ക്കുന്നത്. ഇതിന്റെ പകുതിയിലധികം ഭാഗത്തിന്റെയും ഇരു കരകളിലുമായുള്ള 530 മീറ്റർ അപ്രോച്ച് റോഡിന്റെ ഉപരിതലത്തിന്റെയും പണികളാണ് ഇനിയുള്ളത്.

ശേഷിക്കുന്ന ജോലികൾക്ക്,ഫണ്ട്‌ തടസം കൂടാതെ സമയക്രമം നിശ്ചയിച്ച് 2027 ൽ തന്നെ പൂർത്തിയാക്കി പാലം ഗതാഗതത്തിനു തുറന്നു കൊടുക്കാൻ നടപടി യുണ്ടാകണമെന്ന് ദ് കോസ് യോഗം ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച നിവേദനം മുഖ്യമന്ത്രിക്കും പൊതുമരാമത്തു മന്ത്രിക്കും നൽകിയതായി പ്രസിഡന്റ്‌ മംഗലത്ത് ഗോപാലകൃഷ്ണനും സെക്രട്ടറി ആർ. അശോകനും പറഞ്ഞു.

വി. എസ്. പ്രസന്നകുമാർ, പ്രൊഫ. നാലുതെങ്ങിൽ സരോജാദേവി,എസ്. സോമരാജൻ, പി. വിനോദ്, ഡി. ശിവപ്രസാദ്, കളത്തറ ശാന്തകുമാർ, അഡ്വ. രവി കോതപുരം, കെ. മഹേന്ദ്രൻ, എൻ. അംബുജാക്ഷ പണിക്കർ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here