28.8 C
Kollam
Saturday 14th November, 2026 | 01:23:02 PM
Home News Kerala വന്ദേ ഭാരത് ട്രെയിന്‍ തട്ടി കോളജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

വന്ദേ ഭാരത് ട്രെയിന്‍ തട്ടി കോളജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

Advertisement

കോഴിക്കോട്. വന്ദേ ഭാരത് ട്രെയിന്‍ തട്ടി കോളജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ഇരിങ്ങല്‍ പെരുവയല്‍ സ്വദേശി നന്ദനയാണ് മരിച്ചത്.വടകരക്കും പയ്യോളിക്കും ഇടയില്‍ ഇരിങ്ങല്‍ റെയില്‍വേ ഗേറ്റിന് സമീപം ചൊവ്വാഴ്ച വൈകീട്ടായിരുന്നു അപകടം.

തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനാണ് നന്ദനയെ ഇടിച്ചത്.അങ്കമാലിയിലെ കോളജില്‍ പഠിക്കുന്ന നന്ദന പൂജ അവധിക്ക് നാട്ടില്‍ എത്തിയതായിരുന്നു.

റെയില്‍വേ ട്രാക്ക് മുറിച്ചു കിടക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. നന്ദന തല്‍ക്ഷണം മരിച്ചു. പൊലീസും റെയില്‍വേ അധികൃതരും സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ക്കായി വടകര ഗവ. ജില്ല ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.