കാൺപൂർ. സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ചൗരി ചൗര എക്സ്പ്രസിന്റെ (15003) നാല് എസി കോച്ചുകൾ പാളം തെറ്റി
കാൺപൂർ അൻവർഗഞ്ചിൽ നിന്ന് ഗൊരഖ്പൂരിലേക്ക് പോകുകയായിരുന്ന ട്രെയിൻ കാൺപൂർ സെൻട്രൽ സ്റ്റേഷനിലെ ഏഴാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്ന് വൈകുന്നേരം 5:03-ഓടെ പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത്.
പാളം തെറ്റിയ നാല് കോച്ചുകളിലായി ഏകദേശം 300 യാത്രക്കാർ ഉണ്ടായിരുന്നുവെങ്കിലും എല്ലാവരും സുരക്ഷിതരാണെന്ന് ഡെപ്യൂട്ടി ചീഫ് ട്രാഫിക് മാനേജർ അക്ഷാൻഷു ഗോവിൽ സ്ഥിരീകരിച്ചു. ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് വേഗത കുറഞ്ഞ അവസ്ഥയിലായിരുന്നതിനാൽ വലിയ അപകടം ഒഴിവായി.ഉന്നത റെയിൽവേ ഉദ്യോഗസ്ഥരും എഞ്ചിനീയറിംഗ് വിഭാഗവും സ്ഥലത്തെത്തി പാളം തെറ്റിയ കോച്ചുകൾ തിരികെ കയറ്റാനും ഗതാഗതം പുനഃസ്ഥാപിക്കാനുമുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അപകടകാരണം കണ്ടെത്താൻ റെയിൽവേ സുരക്ഷാ വിഭാഗം വിശദമായ അന്വേഷണം നടത്തുമെന്ന് കാൺപൂർ ഈസ്റ്റ് ഡിസിപി സത്യജീത് ഗുപ്ത വ്യക്തമാക്കി


































