കൊല്ലം: കാണാതായ വിദ്യാർഥിനിയെയും ബന്ധുവിനെയും ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ആകോലില്‍ സ്വദേശിയും മയ്യനാട് സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിനിയുമായ വിസ്‌മയ (15) അടുത്ത ബന്ധുവും കണ്ണല്ലൂർ സ്വദേശിയുമായ അഭിലാഷ് (21) എന്നിവരാണ് മരിച്ചത്. അങ്കമാലിയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ തൃശൂർ ഭാഗത്തേയ്‌ക്ക് പോയ ട്രെയിനാണ് ഇടിച്ചതെന്നാണ് വിവരം.
ഇന്നലെയായിരുന്നു വിസ്‌മയയെ കാണാതായത്. സ്‌കൂളിലേക്കെന്ന് പറഞ്ഞ് രാവിലെ വീട്ടില്‍ നിന്ന് പോയെങ്കിലും സ്‌കൂളിലെത്തിയിരുന്നില്ല. വൈകുന്നേരം ആറുമണിയായിട്ടും തിരികെയെത്താത്തതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് സ്‌കൂളില്‍ എത്തിയിരുന്നില്ലെന്ന വിവരം മാതാപിതാക്കള്‍ അറിഞ്ഞത്. തുടർന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ബന്ധുവിനൊപ്പം ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Home News Breaking News കൊല്ലത്ത് നിന്നും കാണാതായ വിദ്യാർഥിനിയെയും ബന്ധുവിനെയും ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

































