30 C
Kollam
Tuesday 27th October, 2026 | 04:10:42 PM
Home News Local നിൽക്കരുതെന്ന് വിലക്കിയിട്ടും അനുസരിച്ചില്ല;ട്രെയിനിൽ വാതിൽക്കൽ നിന്ന് യാത്ര ചെയ്ത യുവാവിന് പുറത്തേക്ക് തെറിച്ചു വീണ് ഗുരുതര...

നിൽക്കരുതെന്ന് വിലക്കിയിട്ടും അനുസരിച്ചില്ല;ട്രെയിനിൽ വാതിൽക്കൽ നിന്ന് യാത്ര ചെയ്ത യുവാവിന് പുറത്തേക്ക് തെറിച്ചു വീണ് ഗുരുതര പരിക്ക്

Advertisement

ആര്യങ്കാവ്:ട്രെയിനിൽ വാതിൽക്കൽ നിന്ന് യാത്ര ചെയ്ത യുവാവ് പുറത്തേക്ക് തെറിച്ചു വീണ് ഗുരുതര പരിക്ക്.തമിഴ്നാട് സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്.ഇയ്യാളെ തെങ്കാശിയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം വേളാങ്കണ്ണി എക്‌സ്പ്രസ് ആര്യങ്കാവ് എത്തിയപ്പോഴാണ് ഡോർ തട്ടി പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.യുവാവ് ട്രെയിനിൻ്റെ
വാതിൽക്കൽ നിൽക്കുന്നത് കണ്ട് റെയിൽവേ പോലീസും യാത്രക്കാരും  വഴക്ക് പറഞ്ഞ് സീറ്റിൽ കൊണ്ട് ഇരുത്തിയിരുന്നു.പിന്നീട് ഇത് വക വയ്ക്കാതെ വീണ്ടും വാതിൽക്കൽ നിൽക്കുമ്പോഴാണ് ഡോർ തട്ടി തെറിച്ചു വീണതെന്ന് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here