29.9 C
Kollam
Saturday 19th September, 2026 | 05:16:03 PM
Home News Breaking News ഏഷ്യന്‍ ഗെയിംസിന് ജപ്പാനില്‍ ഔദ്യോഗിക തുടക്കം

ഏഷ്യന്‍ ഗെയിംസിന് ജപ്പാനില്‍ ഔദ്യോഗിക തുടക്കം

ഏഷ്യന്‍ ഗെയിംസിന് ജപ്പാനിലെ ഐച്ചി-നഗോയയില്‍ ഔദ്യോഗിക തുടക്കം. പലോമ മിസുഹോ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍. ഇന്ത്യയ്ക്കായി ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവായ മനു ഭാക്കറും കബഡി താരം പവന്‍ ഷെറാവത്തും പതാക ഏന്തി. ഷോട്ട്പുട്ട് താരം തജീന്ദര്‍പാല്‍ സിംഗ് ടൂറിന് പകരക്കാരനായാണ് ഷെറാവത്ത് തിരഞ്ഞെടുക്കപ്പെട്ടത്.
17,000ത്തിലധികം അത്ലറ്റുകളും ഒഫീഷ്യലുകളുമാണ് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നത്. അതേസമയം പരിക്കിനെ തുടര്‍ന്ന് നീരജ് ചോപ്ര ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നില്ല. പരിക്കുകള്‍ കാരണം രണ്ട് ഏഷ്യന്‍ ഗെയിംസുകളാണ് താരത്തിന് നഷ്ടമായത്.
ഇന്ത്യക്കായി നഗോയയില്‍ 499 കായിക താരങ്ങളാണ് ഇറങ്ങുന്നത്. ആദ്യം പ്രഖ്യാപിച്ച 503 അംഗ പട്ടികയില്‍നിന്ന് നാല് പേര്‍ കുറഞ്ഞു. 267 പുരുഷന്മാരും 232 വനിതകളുമാണ് ടീമിലുള്ളത്. 36 കായിക ഇനങ്ങളിലാണ് മത്സരിക്കുന്നത്. ഹാങ്ഷുവില്‍ 35 ഇനങ്ങളിലായി 661 പേരായിരുന്നു ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങിയത്. ഇത്തവണ 74 പേരുള്ള അത്ലറ്റിക്സാണ് ജംബോ സംഘം. ഹോക്കി (40), ക്രിക്കറ്റ് (30), കബഡി (24), ഷൂട്ടിങ് (30) എന്നിങ്ങനെയാണ് മറ്റ് ഇനങ്ങളിലെ പ്രാതിനിധ്യം.

LEAVE A REPLY

Please enter your comment!
Please enter your name here