ശാസ്താംകോട്ട. പോലീസ് സബ് ഡിവിഷൻ കൊല്ലം എൻ എസ് സഹകരണ ആശുപത്രിയുമായി സഹകരിച്ചാണ് രക്തദാനം സംഘടിപ്പിച്ചത്. രക്തദാന പരിപാടിയുടെ ഉദ്ഘാടനം ശാസ്താംകോട്ട സി ഐ മഹേഷ് കുമാർ നിർവഹിച്ചു. പുത്തൂർ സി ഐ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.
ഡോക്ടർ ദേവി,ടൗൺ വാർഡ് അംഗം എസ് ദിലീപ് കുമാർ, എസ് എച്ച് ഒ മാരായ അനന്ദു മോഹൻ, ജയകുമാർ, സബ് ഇൻസ്പെക്ടർമാരായ പ്രദീപ്, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. പോലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങൾ എന്നിവർ രക്തം ദാനം ചെയ്തു.































