27.4 C
Kollam
Thursday 5th November, 2026 | 09:27:42 PM
Home News Local ടൂറിസം ഡെസ്റ്റിനേഷൻ എന്നത് റെയില്‍ വേ മറക്കുന്നു, മൺറോത്തുരുത്തിൽ മധുര -ഗുരുവായൂർ ട്രെയിൻ സ്റ്റോപ്പ് പുനഃസ്ഥാപിക്കണം

ടൂറിസം ഡെസ്റ്റിനേഷൻ എന്നത് റെയില്‍ വേ മറക്കുന്നു, മൺറോത്തുരുത്തിൽ മധുര -ഗുരുവായൂർ ട്രെയിൻ സ്റ്റോപ്പ് പുനഃസ്ഥാപിക്കണം

Advertisement

കൊല്ലം. മൺറോത്തുരുത്തിൽ 16327,16328 മധുര – ഗുരുവായൂർ -മധുര എക്സ്പ്രസ് സ്റ്റോപ്പ് , ആറു വർഷം കഴിഞ്ഞിട്ടും പുന:സ്ഥാപിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു.രണ്ടു പതിറ്റാണ്ടിനിടെ, പ്ലാറ്റ്ഫോമിന്റെ നീളക്കുറവ് കാരണമാക്കി മലബാർ എക്സ്പ്രസിന്റെയും കോവിഡിന്റെ പേരിൽ ഗുരുവായൂർ-മധുര എക്സ്പ്രസിന്റെയും സ്റ്റോപ്പുകളാണ് റദ്ദാക്കിയത്.

സീറോ ബേസ്ഡ് ടൈം ടേബിൾ പ്രകാരം പരമാവധി സ്റ്റോപ്പ്‌ ഒഴിവാക്കാനാണ് ഈ തീരുമാനമെന്നു പറയുമ്പോൾ തന്നെ,518 കി. മീറ്റർ ദൂരത്തിലോടുന്ന ഗുരുവായൂർ – മധുര ട്രെയിനിന് 59 സ്റ്റോപ്പുകളു ണ്ട്. 12 കി. മീറ്റർ ചുറ്റളവിൽ പെരിനാട് മുതൽ കുണ്ടറ ഈസ്റ്റ്‌ വരെ 6 സ്റ്റേഷനുകളിൽ സ്റ്റോപ്പ്‌ നിലനിൽക്കെയാണ് റെയിൽവേയുടെഈ വിചിത്ര നിലപാട്.

കേരളത്തിലെ ടൂറിസം പ്രൊമോഷന് വേണ്ടി ഈ ട്രെയിനിൽ വിസ്റ്റഡോം കോച്ച് ഉൾപ്പെടുത്തിയ സാഹചര്യത്തിൽ , പ്രധാനപ്പെട്ട ടൂറിസം ഡെസ്റ്റിനേഷൻ എന്ന നിലയിൽ മൺറോതുരുത്തിലെ സ്റ്റോപ്പ്‌ ഉടൻ പുനഃ സ്ഥാപിക്കണമെന്ന് കല്ലട മേഖലയിലെ മുൻ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ദ് കോസ് പ്രസിഡന്റ്‌ മംഗലത്ത് ഗോപാലകൃഷ്ണൻ, സെക്രട്ടറി ആർ. അശോകൻ എന്നിവർ റെയിൽവേ മന്ത്രി അശ്വിനി വൈഷ് ണവിന് നേരിട്ടു നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

രണ്ടാം പ്ലാറ്റ്ഫോമിലേക്ക് റോഡ് സൗകര്യവും ട്രാക്കുകളെ ബന്ധപ്പെടുത്തി പേവ്മെന്റുകളും നിലവിലില്ല. 10 അടി വരെ ഉയരത്തിൽ ട്രാക്കിൽ ബാല്ലാസ്‌റ്റ് ഇട്ടിരിക്കുന്നതും കൂടി കണക്കിലെടുത്ത് നടപ്പാലത്തോട് ചേർന്ന് ലിഫ്റ്റ് സ്ഥാപിക്കണം. ടൂറിസം സാധ്യതയും സ്ഥലലഭ്യതയും കണക്കിലെടുത്ത് റിസർവേഷൻ ബുക്കിങ്,പേ ആൻഡ് യൂസ് പാർക്കിംഗ്, ടോയ്ലറ്റ്, വെയ്റ്റിംഗ് ഹാൾ സൗകര്യങ്ങളൊരു രുക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.

വി.എസ്.പ്രസന്നകുമാർ,അഡ്വ. രവി കോതപുരം , എസ്. സോമരാജൻ, കെ. മഹേന്ദ്രൻ ,പ്രൊഫ. നാലുതെങ്ങിൽ സരോജാദേവി, എൻ. അംബുജാക്ഷ പണിക്കർ, ഡി. ശിവപ്രസാദ്, പി.വിനോദ്,കളത്തറ ശാന്തകുമാർ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here