28.5 C
Kollam
Saturday 10th October, 2026 | 11:04:06 AM
Home News Kerala പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന അധ്യാപകൻ മരിച്ചു

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന അധ്യാപകൻ മരിച്ചു

മലപ്പുറം. പോരൂരിൽ പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അധ്യാപകൻ മരിച്ചു.തൊടികപ്പുലം സ്വദേശിയും പോരൂർ മുതിരി LP സ്കൂൾ അധ്യാപകനുമായ ഇല്യാസ് ആണ് മരിച്ചത്.കഴിഞ്ഞ പതിനാറാം തീയതി രാത്രി വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ് ഇല്യാസിന് അണലിയുടെ കടിയേറ്റത്.

ഉടൻ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു.