28.5 C
Kollam
Saturday 10th October, 2026 | 12:08:04 PM
Home News Breaking News തിരുവോണ ദിനത്തിൽ ഗുരുവായൂരിൽ ഭക്തജനത്തിരക്ക്

തിരുവോണ ദിനത്തിൽ ഗുരുവായൂരിൽ ഭക്തജനത്തിരക്ക്

തൃശൂര്‍: തിരുവോണ ദിവസമായ ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക്. ഗുരുവായൂരപ്പ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്കെല്ലാം ദര്‍ശനം ഒരുക്കുന്നതിനായി പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്. പൊതുവരി നില്‍ക്കുന്ന ഭക്തര്‍ക്കാണ് ദര്‍ശനത്തിന് മുന്‍ഗണന. ഭക്തരുടെ സൗകര്യാര്‍ത്ഥം രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ സ്‌പെഷ്യല്‍ ദര്‍ശന നിയന്ത്രണമുണ്ടാകുമെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.
ഇന്ന് പതിവ് ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ വിശേഷാല്‍ കാഴ്ച ശീവേലിയും മേളവും ഉണ്ടാകും. പുലര്‍ച്ചെ നാലരയ്ക്ക് ഗുരുവായൂരപ്പന് ഓണപ്പുടവ സമര്‍പ്പിച്ചു. തിരുവോണത്തിന് പതിനായിരം പേര്‍ക്കുള്ള വിശേഷാല്‍ പ്രസാദ ഊട്ട് രാവിലെ 9ന് തുടങ്ങും. പ്രസാദ ഊട്ടിനുള്ള വരി (ക്യൂ) ഉച്ചയ്ക്ക് 2 മണിക്ക് അവസാനിപ്പിക്കും.