25 C
Kollam
Wednesday 26th August, 2026 | 09:59:20 AM
Home News Breaking News തിരുവോണം മഴയത്ത്; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് 

തിരുവോണം മഴയത്ത്; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് 

തിരുവനന്തപുരം: തിരുവോണനാളിൽ സംസ്ഥാനത്ത് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു. ശക്തമായ കാറ്റിനും സാധ്യതയെന്ന് കലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ട്. പുലർച്ചെ പലയിടത്തും മഴ പെയ്തു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും ഇടവിട്ട് മഴ പെയ്തിരുന്നു. വടക്കൻ ജില്ലകളിൽ മഴ ശക്തമായിരുന്നു.

അ​തേ​സ​മ​യം, കേ​ര​ള​ത്തി​ൽ കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മ​ഴ മു​ന്ന​റി​യി​പ്പ് പ​രി​ഗ​ണി​ച്ച് വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പി​നും ഡി​റ്റി​പി​സി​ക​ൾ​ക്കും പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ജി​ല്ല​ക​ളി​ലും മ​ഴ വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​മീ​പ ജി​ല്ല​ക​ളി​ലു​ള്ള വെ​ള്ള​ച്ചാ​ട്ടം, ജ​ലാ​ശ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണം. മു​ന്ന​റി​യി​പ്പു​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന​ത് വ​രെ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​ര​ണം.

മ​ണ്ണി​ടി​ച്ചി​ൽ, ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും മ​ഴ അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണം. ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ളി​ൽ ത​ന്നെ മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത ഉ​ള്ള​യി​ട​ങ്ങ​ളി​ൽ സു​ര​ക്ഷ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യും ആ​വ​ശ്യ​മാ​യ യാ​ത്ര നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക.

LEAVE A REPLY

Please enter your comment!
Please enter your name here