സംസ്ഥാനത്ത് തുലാവർഷമെത്തുന്നു. ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. കണ്ണൂർ കാസർഗോഡ് ഒഴികെയുള്ള എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇടിമിന്നൽ, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യത ഉള്ളതിനാൽ മലയോര മേഖലകളിൽ അതീവ ജാഗ്രത പുലർത്തണം. മലവെള്ള പാച്ചിലിനും, ഉച്ചയ്ക്ക് ശേഷം അതി ശക്തമായ മഴയ്ക്കും സാധ്യത ഉള്ളതിനാൽ മലയോര മേഖലകളിലേക്കുള്ള യാത്രകൾ ശ്രദ്ധിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.

































