തിരുവനന്തപുരം.
കിഫ്ബി പുന സംഘടന റിപ്പോർട്ട് മുഖ്യമന്ത്രി ഇന്ന് സഭയിൽ വയ്ക്കും. ഇന്നലെ ചേർന്ന മന്ത്രി സഭ യോഗത്തിൽ ആണ് പുനസംഘടന റിപ്പോർട്ടിന് അംഗീകാരം നൽകിയത്. സാമ്പത്തിക പ്രതിസന്ധിയും കിഫ്ബിയുടെ ബാധ്യതകളും കണക്കിലെടുത്തായിരുന്നു പുന സംഘടന തീരുമാനം.
കേന്ദ്ര ആഭ്യന്തരവകുപ്പ് മുൻ സെക്രട്ടറി സുധാപിള്ളയുടെ നേതൃത്വത്തിൽ ഉള്ള അഞ്ചംഗ വിദഗ്ധ സമിതിയാണ് റിപ്പോർട്ട് നൽകിയത്.പുതിയ നിക്ഷേപങ്ങൾക്കും സംരംഭങ്ങൾക്കും കളമൊരുക്കുന്ന സരൾ കേരളം ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. യുപിഐ ഇടപാടിന് ഫീസ് ഏർപ്പെടുത്തിയത് ഉണ്ടാക്കിയ പ്രതിസന്ധിയിൽ കെ രാജനും പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ചത് കാരണം കേരളത്തിന് ഉണ്ടായ പ്രതിസന്ധിയിൽ രമേഷ് പിഷാരടിയും നൽകിയ നോട്ടീസുകൾ ഇന്ന് സഭ ചർച്ച ചെയ്യും.
ചട്ടം 130 അനുസരിച്ച് ആണ് ചർച്ച നടക്കുക.































