കണ്ണൂർ.കിഫ്ബിയെ സംരക്ഷിക്കാൻ സിപിഐഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ പ്രമേയം.കിഫ്ബിക്കെതിരെ മുഖ്യമന്ത്രി അടിസ്ഥാനരഹിത ആരോപണം ഉന്നയിക്കുന്നുവെന്ന് വിമർശനം.വികസനത്തിൽ കണ്ണൂരിനെ ഇകഴ്ത്താൻ ശ്രമം
മുഖ്യമന്ത്രി കണ്ണൂരിനെതിരെ സങ്കുചിതമായ പ്രചാരവേല നടത്തുന്നു.വടക്കൻ കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ ദുർവ്യാഖ്യാനം ചെയ്യുന്നു.അഞ്ചിരട്ടി വില നൽകി ഭൂമി ഏറ്റെടുത്തെന്ന ആരോപണം തെറ്റിദ്ധരിപ്പിക്കൽ
ഭൂമി ഏറ്റെടുക്കലിന്റെ ഉത്തരവാദിത്തം കിഫ്ബിക്കല്ല.കിഫ്ബി പദ്ധതികൾ സ്തംഭിച്ചാൽ കേരളത്തിന്റെ വികസനത്തിന് തിരിച്ചടി
വയനാട് തുരങ്കപാതയും എം.സി. റോഡ് വികസനവും സ്തംഭിച്ചെന്ന് ആരോപണം.83 പുതിയ പദ്ധതികളും ഇല്ലാതാകുമെന്ന് മുന്നറിയിപ്പ്
കിഫ്ബിയെ സംരക്ഷിക്കാൻ ബഹുജന പ്രതിഷേധത്തിന് ആഹ്വാനവുമായി പ്രമേയം
































