കരുനാഗപ്പള്ളി: ആലപ്പാട് ഗ്രാമ പഞ്ചായത്തില് വെള്ളനാതുരുത്ത്-അഴീക്കല് തീരദേശ ഹൈവേയില്, വാര്ഡ് നമ്പര്-13 മാടന്നട ഭാഗത്ത് കേരള വാട്ടര്അതോറിറ്റിയുടെ പ്രധാന കുടിവെള്ളപൈപ്പ് ലൈനില് ഉണ്ടായ ലീക്ക് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികള് നടക്കുന്നതിനാല് നാളെ പണിക്കര്ക്കടവ് പാലത്തിനു പടിഞ്ഞാറു ഭാഗം മുതല് വടക്കോട്ട് കല്ലുംമൂട്ടില്കടവ് വരെയുള്ള തീരദേശ റോഡിലൂടെ കടന്നുപോകേണ്ട വാഹനങ്ങള് മറ്റ് ബദല് റോഡുകള് ഉപയോഗിക്കണമെന്ന് അധികൃതര് അറിയിച്ചു.



























