27.5 C
Kollam
Sunday 18th October, 2026 | 10:48:29 PM
Home News Breaking News ശ്രീവിദ്യ മരിച്ചിട്ട് 20 വർഷം, ആ വില്‍പത്രത്തിന് എന്തുസംഭവിച്ചുവെന്ന് ഗണേഷ്കുമാര്‍ പറയുമോ

ശ്രീവിദ്യ മരിച്ചിട്ട് 20 വർഷം, ആ വില്‍പത്രത്തിന് എന്തുസംഭവിച്ചുവെന്ന് ഗണേഷ്കുമാര്‍ പറയുമോ

മലയാളത്തനിമയില്‍ മലയാളിക്ക് പ്രിയംകരിയായ ശ്രീവിദ്യ മരിച്ചിട്ട് ഇന്ന് 20 വർഷം. വർഷം ഇത്ര പിന്നിട്ടിട്ടും ശ്രീവിദ്യയുടെ വിൽ പത്രം അനുസരിച്ച് ഒന്നും നടന്നതുമില്ല. മുൻ മന്ത്രി കൂടിയായ നടൻ കെ ബി ഗണേഷ് കുമാറിനാണ് വിൽപത്രപ്രകാരം കാര്യങ്ങൾ നടപ്പാക്കാനുള്ള ചുമതല ശ്രീവിദ്യ നൽകിയത്.


2006 ഒക്ടോബർ 19നാണ് നടി ശ്രീവിദ്യ വിട പറഞ്ഞത്. മരണത്തിന് രണ്ടുമാസം മുൻപാണ് ശ്രീവിദ്യ വിൽപ്പത്രം തയ്യാറാക്കിയത്. നിർധനരായ അവസരങ്ങൾ ലഭിക്കാത്ത മിടുക്കരായ കുട്ടികൾക്ക് സംഗീതവും നൃത്തവും അഭ്യസിപ്പിക്കാൻ ഒരു ചാരിറ്റബിൾ സോസൈറ്റി രൂപീകരിക്കണമെന്ന് ശ്രീവിദ്യ നിർദ്ദേശിച്ചിരുന്നു.ഒപ്പം
സഹോദരൻ ശങ്കരരാമന്റെ മക്കളായ രണ്ട് പേര്‍ക്ക് 5 ലക്ഷം രൂപ വീതവും, ഒപ്പമുണ്ടായിരുന്ന സഹദേവൻ, സിദ്ധമ്മാൾ എന്നീ രണ്ട് ജീവനക്കാർക്ക് 1 ലക്ഷം രൂപ വീതവും നൽകാനും. ഇതിനെല്ലമായി തിരുവനന്തപുരം വട്ടിയൂർക്കാവിലെ 8 സെന്റ് സ്ഥലവും വീടും, ചെന്നൈയിലെ ഫ്ലാറ്റ്, 550 ഗ്രാം സ്വർണം , വെള്ളി, ബാങ്ക് നിക്ഷേപങ്ങൾ എന്നിവയുൾപ്പെടെയുള്ള സ്വത്തുക്കളാണ് മാറ്റിവെച്ചത്.

വട്ടിയൂർക്കാവിലെ വീട്ടിൽ കുറച്ചുനാൾ നൃത്ത സ്ഥാപനം പ്രവർത്തിച്ചു എന്നത് ഒഴിച്ചാൽ പിന്നീടൊന്നും നടന്നിട്ടില്ല എന്നാണ് ഉയരുന്ന പരാതി. വിൽപത്രപ്രകാരം കാര്യങ്ങൾ നടപ്പിലാക്കാൻ ചുമതലപ്പെടുത്തിയ കെ പി ഗണേഷ് കുമാർ ഒന്നും ചെയ്യുന്നില്ലെന്ന ആരോപണവും ഉണ്ട്. കെബി ഗണേഷ് കുമാറിനെതിരെ 2009 ശ്രീവിദ്യയുടെ സഹോദരൻ ശങ്കരനാമൻ കേരളത്തിൽ എത്തി വിഎസ് അച്യുതാനന്ദൻ സർക്കാരിന് പരാതി നൽകിയിരുന്നു നടപടികൾ ഉണ്ടായില്ല പിന്നീട് ഗണേഷ് കുമാർ മന്ത്രി ആയതിന് പിന്നാലെ ഉമ്മൻചാണ്ടിക്കും പരാതി നൽകി. വിൽപ്പത്രം വ്യാജമാണെന്ന് ആരോപണം വരെ അന്ന് ശങ്കരരാമൻ ഉന്നയിച്ചിരുന്നു. എന്നിട്ടും ഒന്നും നടന്നില്ല. ഒരു പരിശോധന പോലും.
അതേസമയം ശ്രീവിദ്യക്ക് ആദായ നികുതി വകുപ്പ് ആദായനികുതി വകുപ്പിന്റെ വലിയ ബാധ്യതയുണ്ടായിരുന്നുവെന്നും താനൊരു ചില്ലി കാശ് പോലും എടുത്തിട്ടില്ല എന്നാണ് കെബി ഗണേഷ് കുമാർ പലതവണകളായി ആവർത്തിച്ചത്. അപ്പോഴും ഉയരുന്ന സംശയം ബാധ്യതകൾ എല്ലാം തീർത്തു കഴിഞ്ഞെങ്കിൽ എന്തുകൊണ്ട് തുടർനടപടികൾ എടുക്കുന്നില്ല എന്നുള്ളതാണ്. ഒരു കലാകാരി ആശ്രയിച്ച കലാകാരന്‍ എന്ന നിലയില്‍ എങ്കിലും കെബി ഗണേഷ്കുമാര്‍ എന്ന പൊതു പ്രവര്‍ത്തകന്‍ ഇതിനു മറുപടി പറയേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here