30.9 C
Kollam
Saturday 31st October, 2026 | 03:06:12 PM
Home News Kerala കിഫ്ബിയിലെ ബന്ധു നിയമനങ്ങളിലും അന്വേഷണം; ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെ എന്ന് മന്ത്രിമാർ

കിഫ്ബിയിലെ ബന്ധു നിയമനങ്ങളിലും അന്വേഷണം; ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെ എന്ന് മന്ത്രിമാർ

Advertisement

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കാൻ വിപുലമായ വിജിലൻസ് സംഘം. DIG തോംസൺ ജോസ് നേതൃത്വം നൽകും. കണ്ണൂരിലെ വിവാദ ഭൂമി ഏറ്റെടുക്കലാണ് അന്വേഷണപരിധിയിൽ. വിജിലൻസ് അന്വേഷിക്കുന്ന ഏറ്റവും ഉയർന്ന തുകയുടെ കേസ്. രേഖകൾ ആവശ്യപ്പെട്ട് കിഫ്ബിക്ക് കത്ത് നൽകും. നടപടിക്രമങ്ങൾ പാലിച്ചിരുന്നോ, മൂല്യനിർണ്ണയത്തിൽ ക്രമക്കേട് നടന്നോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരും. റിയൽ എസ്റ്റേറ്റ് താല്പര്യങ്ങൾ ഉണ്ടായിരുന്നോ എന്നതും അന്വേഷിക്കും. ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെ എന്ന നിലപാടിലാണ് മന്ത്രിമാർ.

മുൻ സർക്കാരിൻറെ കാലത്ത് കിഫ്ബിയിൽ ഭൂരിഭാഗം നിയമനങ്ങളും ബന്ധുക്കളുടെത് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ആണ് വിപുലമായ അന്വേഷണം നടത്താൻ ഉത്തരവ് വരുന്നത്.

കണ്ണൂരിൽ 4896 ഏക്കർ ഭൂമിൽ 12, 240 കോടി രൂപ മുടക്കി വാങ്ങിയതിലാണ് വിജിലൻസ് അന്വേഷണം. കണ്ണൂരിൽ വലിയതോതിൽ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഏകദേശം 1000 ഏക്കറോളം ഭൂമി വാങ്ങിയതിലും, പിന്നീട് 4000 ഏക്കർ കൂടി ഏറ്റെടുക്കാൻ ശ്രമിച്ചതിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞിരുന്നു. കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കലിൽ വൻ ക്രമക്കേടുകൾ ഉണ്ടെന്നും കിഫ്ബി വായ്പക്ക് സർക്കാർ ഗ്യാരണ്ടി വേണ്ടെന്ന ധനവകുപ്പ് നിർദേശം മറികടന്നത് റൂൾസ് ഓഫ് ബിസിനസ് ലംഘനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here