30.9 C
Kollam
Saturday 31st October, 2026 | 02:29:19 PM
Home News Kerala സർക്കാർ അറിയാതെ ബാർ ലൈസൻസ് നൽകി; ഉദ്യോഗസ്ഥരെ ന്യായീകരിച്ച് എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട്

സർക്കാർ അറിയാതെ ബാർ ലൈസൻസ് നൽകി; ഉദ്യോഗസ്ഥരെ ന്യായീകരിച്ച് എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട്

KG BAR SUSPENSION
Advertisement

സർക്കാർ നിർദ്ദേശം മറികടന്ന് ബിയർ വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് നൽകിയ ഉദ്യോഗസ്ഥരെ ന്യായീകരിച്ച് എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട്. ചട്ടം പാലിച്ചാണ് ഉദ്യോഗസ്ഥ നടപടി എന്നാണ് എക്സൈസ് കമ്മീഷണർ സംബശിവ റാവു മന്ത്രി എം ലിജുവിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. അതേസമയം ഡെപ്യൂട്ടി കമ്മീഷണർ മാർക്ക് ലൈസൻസ് നൽകുന്നതിന് അധികാരം നൽകുന്ന ഉത്തരവ് റദ്ദാക്കാനും സർക്കാർ നടപടി തുടങ്ങി

മദ്യനയം വരുന്നതിനു മുൻപ് പുതിയതായി ഒരു ബാറും അനുവദിക്കരുതെന്ന എക്സൈസ് മന്ത്രിയുടെ നിർദ്ദേശം മറികടന്നായിരുന്നു ഡെപ്യൂട്ടി കമ്മീഷണർമാരുടെ നടപടി. ബിയർ വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് നൽകാനുള്ള അധികാരം ഡെപ്യൂട്ടി കമ്മീഷണർമാർക്ക് നൽകി ഉത്തരവിറക്കിയത് പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ്. ഈ അധികാരം ഉപയോഗിച്ചാണ് കോട്ടയം എറണാകുളം ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർ മാരായ ഷിബു പി എൽ, പി കെ സതീഷ് എന്നിവർ ബാർ ലൈസൻസ് നൽകിയത്. പുതിയ മദ്യ നയത്തിന് ശേഷം മാത്രമേ പുതിയ ബാർ ലൈസൻസ് അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂ എന്ന് ഹൈക്കോടതിയിൽ വരെ അറിയിച്ച സർക്കാരിന്റെ നിലപാട് മറികടന്ന നടപടിയിൽ എക്സൈസ് മന്ത്രി എം ലിജു എക്സൈസ് കമ്മീഷണർ സാംബശിവ റാവുവിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. സർക്കാറിനയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച രണ്ട് ഡെപ്യൂട്ടി കമ്മീഷണർമാരെയും സസ്പെൻഡ് ചെയ്തെങ്കിലും ഇരുവരും
നിയമലംഘനം നടത്തിയിട്ടില്ലെന്നും നിലവിലുള്ള ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ചട്ടമനുസരിച്ച്‌ ബാർ ലൈസൻസ് നൽകിയതിൽ വീഴ്ച ഇല്ലെന്നുമുള്ള ന്യായീകരണ റിപ്പോർട്ട് ആണ് എക്സൈസ് കമ്മീഷണർ മന്ത്രിക്ക് സമർപ്പിച്ചത്.

അതേസമയം ബാർ ലൈസൻസ് നൽകാൻ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് അധികാരം നൽകുന്ന ഉത്തരവ് സർക്കാർ റദ്ദാക്കും. നിലവിൽ നൽകിയ ബാർ ലൈസൻസ് റദ്ദാക്കാൻ ആകുമോ എന്നതിൽ നിയമോപദേശവും തേടും

മൂവാറ്റുപുഴയിലെ ഗംഗ എറണാകുളത്തെ മേഘ പാലായിലെ മരിയ എന്നീ ബിയർ വൈൻ പാർലറുകൾക്കാണ് എറണാകുളം കോട്ടയം ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാർ ബാർ ലൈസൻസ് നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here