ശബരിമല മില്‍മ നെയ്യ് ക്രമക്കേടില്‍ പങ്കാളിയായ തമിഴ്നാട്ടിലെ വ്യാപാരി വീണ്ടും ടെന്‍ഡര്‍ നല്‍കി.
വ്യാപാരിയെ തിരിച്ചറിഞ്ഞതോടെ ബോര്‍ഡ് ടെന്‍ഡര്‍ റദ്ദാക്കി
കഴിഞ്ഞതവണ മില്‍മയുടെ നെയ്യ് ട്രാന്‍സ്പോര്‍ട്ട് കരാറുകാരന്‍ മറിച്ചുവിറ്റത് തമിഴ്നാട്ടിലെ വ്യാപാരിക്ക്
അന്വേഷണത്തില്‍ ഈ വ്യാപാരിയാണ് ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയതെന്ന് തെളിഞ്ഞു.
ടെന്‍ഡര്‍ നല്‍കാനാവില്ലെന്ന് പ്രസിഡന്‍റ് കെ.ജയകുമാര്‍ അറിയിച്ചു.
പിന്നാലെ നിലവിലെ നെയ്യ് ടെന്‍ഡര്‍ റദ്ദാക്കി .
ഇത്തവണ മില്‍മ ടെന്‍ഡറില്‍ പങ്കെടുത്തിരുന്നില്ല .
നെയ്യ് വാങ്ങാന്‍ പുതിയ ടെന്‍ഡര്‍ വിളിക്കും .
ഒരു ലക്ഷത്തി അറുപതിനായിരം ലീറ്റര്‍ എന്ന ടെന്‍ഡര്‍ അന്‍പതിനായിരമാക്കി ചുരുക്കി ടെന്‍ഡര്‍ വിളിക്കും.
അതേസമയം, ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ഒരാൾ കൂടി അറസ്റ്റിലായിരുന്നു. നെയ്യ് സ്റ്റോർ സൂപ്രണ്ടിൻ്റെ ഓഫീസിലെ ജീവനക്കാരനായ ജയലാൽ ആണ് അറസ്റ്റിലായത്. ദേവസ്വം ബോർഡിലെ പഞ്ചവാദ്യം ജീവനക്കാരനുമാണ് ഇയാൾ. മിൽമ നെയ്യ് ശബരിമലയിൽ എത്തിയതായി വ്യാജരേഖയുണ്ടാക്കി പണം കൈപ്പറ്റിയതിൽ ജയലാലിന് പങ്കുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. നേരെത്തെ പിടിയിലായ കരാറുകാരൻ എസ്.എസ്. ബിനുവിൻ്റെ മൊഴിലാണ് പുതിയ അറസ്റ്റ്.



























