Home News Breaking News നാലു പേർക്ക് മാസശമ്പളം 5 ലക്ഷം അടുപ്പിച്ച്,19 പേർക്ക് ഒന്നര ലക്ഷം,ഒരു ലക്ഷത്തിലധികം ശമ്പളം പറ്റുന്നത്...

നാലു പേർക്ക് മാസശമ്പളം 5 ലക്ഷം അടുപ്പിച്ച്,19 പേർക്ക് ഒന്നര ലക്ഷം,ഒരു ലക്ഷത്തിലധികം ശമ്പളം പറ്റുന്നത് 44 ഉദ്യോഗസ്ഥർ,കിഫ്ബി ഒരു സ്വര്‍ലോക സാമ്രാജ്യം

Advertisement

കിഫ്‌ബിയിൽ ഒരു ലക്ഷത്തിലധികം ശമ്പളം പറ്റുന്നത് 44 ഉദ്യോഗസ്ഥർ.
രേഖകൾ പുറത്ത്. 19 പേർക്ക് പ്രതിമാസ ശമ്പളം ഒന്നര ലക്ഷത്തിൽ അധികം. ഇവർക്ക് മാത്രം പ്രതിമാസ ശമ്പളത്തിന് ചെലവിടുന്നത് 8299392 രൂപ. നിയമനങ്ങളിൽ സമഗ്ര പരിശോധന നടത്താൻ ഒരുങ്ങുകയാണ് സർക്കാർ .

കിഫ്ബിയുടെ രൂപീകരണം മുതൽ അടിസ്ഥാന പിഴവുകൾ ഉണ്ടെന്നാണ് ധവള പത്രത്തിൽ പറയുന്നത്. കിഫ്ബി ഒരു സാമ്രാജ്യമായിരുന്നു എന്ന് മുഖ്യമന്ത്രിയും ഈ കാര്യങ്ങൾ ശരിവയ്ക്കുന്നതാണ് ഇപ്പൊൾ പുറത്ത് വന്നിരിക്കുന്ന രേഖകൾ.
45 ഉയർന്ന ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരിൽ 44 പേരും വാങ്ങുന്നത് ഒരു ലക്ഷത്തിൽ അധികം ശമ്പളം. 19 പേർക്ക് ഒന്നര ലക്ഷത്തിലധികം ഉണ്ട്. 4 പേർക്ക് മാസശമ്പളം 5 ലക്ഷം അടുപ്പിച്ച്. വിരമിച്ചിട്ടും പുനർ നിയമനം ലഭിച്ചവർക്ക് ശമ്പളത്തോടൊപ്പം പെൻഷനും കൂട്ടി നൽകുന്നത് ഭീമമായ തുക. ഈ 45 പേർക്ക് മാത്രം മാസ ശമ്പള ഇനത്തിൽ ചിലവ് 8299392 രൂപ.

കിഫ്ബിയിലെ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്താൻ യുഡിഎഫ് സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പട്ടിക പുറത്തുവന്നത്. കിഫ്ബിയുടെ പൊളിച്ചെഴുത്ത് വേഗത്തിൽ നടപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർനിയമനങ്ങൾ റദ്ദാക്കിയേക്കും
അതേസമയം കിഫ്ബിയെ ഉടച്ചുവാർക്കണമെന്ന ശിപാർശ കിട്ടിയതോടെ അതിന്‍റെ നടപടികളിലേക്ക് യുഡിഎഫ് സർക്കാർ ഉടൻ കടക്കും .

എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്ന കാര്യം പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കാനാണ് സാധ്യത . കഴിഞ്ഞ സർക്കാരിൽ നിന്ന് വ്യത്യസ്തമായി ബജറ്റിനുള്ളിൽ നിന്നുകൊണ്ട് കിഫ്ബിയുടെ ചില പദ്ധതികൾ യുഡിഎഫ് അവരുടെ ആദ്യ ബജറ്റിൽ പ്രഖ്യാപിച്ചേക്കും. മാറ്റങ്ങൾ എങ്ങനെ വേണമെന്ന ചില നിർദ്ദേശങ്ങൾ ധവള പത്രത്തിൽ ഉണ്ട് . കിഫ്ബിയെ ബജറ്റ് നിയന്ത്രണത്തിന് കീഴിൽ കൊണ്ടുവരണം,ഉടനടി സി എജി പെർഫോമൻസ് ഓഡിറ്റ് നടത്തണം . കിഫ്ബിയുടെ ഭാവിയെക്കുറിച്ച് വൈകാതെ തീരുമാനമെടുക്കണമെന്ന ശിപാർശയുമുണ്ട് . എന്തായാലും ജൂൺ 19ന് വി.ഡി സതീശൻ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ കിഫ്ബിയെ അധികം താങ്ങിയുള്ള പദ്ധതി പ്രഖ്യാപനങ്ങൾ ഉണ്ടാകില്ല

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here