Home News Local വ്യാപാര മന്ത്രാലയം രൂപീകരിക്കണം,യുണൈറ്റഡ് മർച്ചൻസ് ചേമ്പർ (യു എം സി)

വ്യാപാര മന്ത്രാലയം രൂപീകരിക്കണം,യുണൈറ്റഡ് മർച്ചൻസ് ചേമ്പർ (യു എം സി)

Advertisement

കൊല്ലം. യുണൈറ്റഡ് മർച്ചൻസ് ചേമ്പർ (യു എം സി) കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാണിജ്യ, ഗാർഹിക, പാചക വാതക, പെട്രോൾ ,ഡീസൽ വില വർദ്ധനവ് പിൻവലിക്കുക ,പാചക വാതക ഇന്ധന കരിഞ്ചന്തയും പൂഴ്ത്തിവെപ്പും അവസാനിപ്പിക്കുക, വാടക ചീട്ട് രേഖയായി പരിഗണിച്ച് ഹോട്ടൽ ബേക്കറി കാറ്ററിംഗ് മേഖലയിൽ സോളാർ പാനൽ വഴിയുള്ള വൈദ്യുത അടുപ്പുകൾ സബ്സിഡി യോടു കൂടി അനുവദിക്കുക എൻ എച്ച് 66 വികസനത്തിൽ കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികൾക്കായി വ്യാപാര ഹബ്ബുകൾ പണിത് അവരെ പുനരധിവസിപ്പിക്കുക, തുടങ്ങിയ വിവിധങ്ങളായ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ മെയ് 30ന് നടത്തിയ പ്രതിഷേധ സത്യാഗ്രഹ ധർണ്ണ യു എം സി സംസ്ഥാന ട്രഷറർ നിജാംബഷി ഉദ്ഘാടനം ചെയ്തുകൊണ്ട് ചെറുകിട ഇടത്തരം വ്യാപാരി മേഖല നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനായി വ്യാപാരമന്ത്രാലയം രൂപീകരിക്കണമെന്നും അടുത്തുതന്നെ ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമായും ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സത്യാഗ്രഹ ധർണ്ണ യിൽ യു എം സി ജില്ലാ വർക്കിംഗ് പ്രസിഡൻറ് എം സിദ്ദീഖ് മണ്ണാൻ്റയ്യം അദ്ധ്യക്ഷതവഹിച്ചു. യു എം സി ജില്ലാ ജനറൽ സെക്രട്ടറി ആസ്റ്റിൻ ബെന്നൻ സ്വാഗതവും ജില്ലാ സെക്രട്ടറി ഡോ: ബി ആർ പ്രസാദ് നന്ദിയും പറഞ്ഞു. ഹോട്ടൽ മേഖലയെ പരിപോഷിപ്പിക്കുന്നതിന് യു എം സി നടത്തുന്ന പ്രവർത്തനങ്ങൾക്ക് കൊല്ലം കോർപ്പറേഷൻ്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് മുഖ്യപ്രഭാഷണത്തിലൂടെ ഡെപ്യൂട്ടി മേയർ ഉദയ സുകുമാരൻ പറഞ്ഞു. സത്യാഗ്രഹ ധർണ്ണ ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യുഎംസി വനിതാ വിംഗ് സംസ്ഥാന പ്രസിഡൻറ് റൂഷ പി കുമാർ ,വൈസ് പ്രസിഡൻറ് എം.പി. ഫൗസിയ തേവലക്കര, യു എം സി ജില്ലാ വൈസ് പ്രസിഡൻറ് മാരായ ശ്രീകുമാർ വള്ളിക്കാവ്, എച്ച് സലീം, യു എം സി വനിതാ വിംഗ് ജില്ലാ ജനറൽ സെക്രട്ടറി ഗിരിജകുമാരി, യുഎംസി ജില്ലാ സെക്രട്ടറിമാരായ നാസർ ചക്കാലയിൽ, ഹരി ചേനങ്കര, സംസ്ഥാന പ്രവർത്തക സമിതി അംഗം ജി.ബാബുക്കുട്ടൻ പിള്ള, യൂത്ത് വിംഗ് സംസ്ഥാന ട്രഷറർ രമ്യാ ട്രിക്സ്, യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി എ.എസ്.നഹാസ് അയത്തിൽ, യൂത്ത് വിംഗ് സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ നൗഫൽ പടപ്പനാൽ, യു.എം.സി ജില്ലാ കമ്മിറ്റി മെമ്പർ അശോകൻ കൊന്നൈയിൽ, ജില്ലാ ചീഫ് കോർഡിനേറ്റർ രാജു ശ്രീധരൻ, എന്നിവർ സംസാരിച്ചു. ഫോട്ടോ ക്യാപ്ഷൻ:-യു എം സി കൊല്ലം ജില്ലാ കമ്മിറ്റി യുടെ ആഭിമുഖത്തിൽ നടത്തിയ പ്രതിഷേധ സത്യാഗ്രഹ ധർണ്ണ സംസ്ഥാന ട്രഷറർ നിജാംബഷി ഉദ്ഘാടനം ചെയ്യുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here