Advertisement
സ്പോട്ട് അഡ്‌മിഷൻ വഴി കുറ്റ്യാടി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ 30 പുതിയ കുട്ടികളെ ചേർത്ത സംഭവത്തിൽ വിജിലൻസിന് പരാതി നൽകാൻ DYFI. സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പലിനും നാദാപുരം, കുറ്റ്യാടി എം എൽ എ മാർക്കും പങ്കുണ്ടെന്നും വിദ്യാർത്ഥികളിൽ നിന്നും വലിയ തുക വാങ്ങിയാണ് അഡ്‌മിഷൻ നൽകിയതെന്നുമാണ് ആരോപണം. ഇക്കാര്യങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് DYFI പരാതി നൽകുക. ഏകജാലകത്തിൽ അപേക്ഷിക്കാത്തയാൾ പോലും സ്പോട്ട് അഡ്‌മിഷനിൽ കുറ്റ്യാടി ഗവൺമെൻ്റ് സ്‌കൂളിൽ സീറ്റ് നേടിയതിൻ്റെ രേഖകൾ കഴിഞ്ഞ ദിവസം Big TV പുറത്ത് വിട്ടിരുന്നു. സ്ഥലപരിമിതിയുണ്ടെന്ന് കാണിച്ച് അധിക ബാച്ച് പോലും അനുവദിക്കാത്ത സ്കൂളിൽ 30 കുട്ടികൾ പുതിയതായി എങ്ങനെ പഠിക്കുമെന്നതാണ് പ്രധാന ചോദ്യം. ഏകജാലക സംവിധാനം അട്ടിമറിച്ച് വലിയ കച്ചവടം നടന്നെന്നാണ് ഉയരുന്ന ആരോപണം.




























