Advertisement
അഭിമന്യു വധക്കേസിൽ മൂന്ന് പ്രതികളുടെ മൊബൈൽ ഫോണുകൾ 2018 ജൂലൈ രണ്ടിന് ശേഷം പ്രവർത്തനരഹിതമായെന്ന് സാക്ഷിമൊഴി. എയർടെൽ നോഡൽ ഓഫീസർ വാസുദേവനാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മൊഴി നൽകിയത്. ആറാം പ്രതി രാജീവ്, ഏഴാം പ്രതി അബ്ദുൾ നാസർ, ഒൻപതാം പ്രതി ഷിഫാസ് എന്നിവരുടെ ടവർ ലൊക്കേഷൻ വിവരങ്ങളും കോൾ വിശദാംശങ്ങളുമാണ് കോടതിയിൽ ഹാജരാക്കിയത്. 2018 ജൂലൈ ഒന്ന്, രണ്ട് തീയതികളിൽ പ്രതികൾ തമ്മിൽ നടത്തിയ ഫോൺ സംഭാഷണങ്ങളുടെ വിവരങ്ങളും കൂടുതൽ ഹാജരാക്കി. ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 25 വരെയുള്ള കോൾ വിശദാംശങ്ങൾ ആണ് സാങ്കേതികമായി പരിശോധിച്ചത്. തുടർന്നാണ് ജൂലൈ രണ്ടിന് ശേഷം മൂന്ന് പ്രതികളുടെയും ഫോൺ നമ്പറുകളിൽ നിന്ന് കോളുകൾ ഉണ്ടായിട്ടില്ലെന്ന് വ്യക്തമായത്. കേസിൽ സാക്ഷിവിസ്താരം തുടരുകയാണ്.





























