27.2 C
Kollam
Tuesday 17th November, 2026 | 10:52:54 PM
Home News Kerala സ്ത്രീ വേഷത്തിൽ റസ്റ്റോറന്റിൽ മോഷണം നടത്തിയ ആളെ തേടി പോലീസ് അന്വേഷണം

സ്ത്രീ വേഷത്തിൽ റസ്റ്റോറന്റിൽ മോഷണം നടത്തിയ ആളെ തേടി പോലീസ് അന്വേഷണം

Advertisement

വയനാട് കൽപ്പറ്റ നഗരത്തിൽ സ്ത്രീ വേഷത്തിൽ റസ്റ്റോറന്റിൽ മോഷണം നടത്തിയ കള്ളനെ കണ്ടെത്താനായി പോലീസ് അന്വേഷണം തുടങ്ങി. ബൈപ്പാസിൽ പ്രവർത്തിക്കുന്ന ബെൻജോസ് റസ്റ്റോറന്റിലാണ് മോഷണം നടന്നത്. കൗണ്ടറിലെ മൊബൈൽ ഫോൺ കാണാതായതിനെ തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണ ദൃശ്യങ്ങൾ ലഭിച്ചത്.

തലയിൽ ഷോൾ അണിഞ്ഞെങ്കിലും ക്യാമറക്ക് മുൻപിൽ പലതവണ തലയും മുഖവും വെളിപ്പെടുത്തുന്നുണ്ട്.
അതിനാൽ തന്നെ ദൃശ്യങ്ങൾ പോലീസിന് വ്യക്തമായി കിട്ടിയിട്ടുണ്ട്. കൽപ്പറ്റ ടൗൺ പരിസരത്ത് തന്നെ ഉള്ള ആളാണ് എന്നാണ് പോലീസ് നിഗമനം. വൈകാതെ പിടിയിലാകും എന്നാണ് പ്രതീക്ഷ. സ്ഥാപനത്തിൻറെ പുറകുവശം വഴിയാണ് മോഷ്ടാവ് എത്തിയിട്ടുള്ളത്

LEAVE A REPLY

Please enter your comment!
Please enter your name here