26.4 C
Kollam
Monday 21st September, 2026 | 11:08:02 PM
Home News Breaking News ഷിജിന്റെ വീട്ടിൽ മന്ത്രി സി പി ജോൺ; പ്രതിഷേധവുമായി നാട്ടുകാര്‍, നഷ്ടപരിഹാരം അടുത്ത മന്ത്രിസഭായോഗം തീരുമാനിക്കുമെന്ന്...

ഷിജിന്റെ വീട്ടിൽ മന്ത്രി സി പി ജോൺ; പ്രതിഷേധവുമായി നാട്ടുകാര്‍, നഷ്ടപരിഹാരം അടുത്ത മന്ത്രിസഭായോഗം തീരുമാനിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട് കാണാതായ മത്സ്യത്തൊഴിലാളിയുടെ വീട്ടിലെത്തിയ മന്ത്രി സി പി ജോണിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ.

അഞ്ചുതെങ്ങ് സ്വദേശിയായ ഷിജിന്റെ കുടുംബവുമായി ചർച്ചക്കെത്തിയ മന്ത്രിയെയാണ് മത്സ്യത്തൊഴിലാളികളും മറ്റുള്ളവരും ചേര്‍ന്ന്
പ്രതിഷേധമുയർത്തിയത്. വീട്ടുകാരുമായി രഹസ്യ ചര്‍ച്ചയല്ല വേണ്ടതെന്നും എല്ലാവരേയും ഒരുമിച്ചിരുത്തിയാണ് ചര്‍ച്ച നടത്തേണ്ടത് എന്നുമാവശ്യപ്പെട്ടാണ് പ്രതിഷേധമുണ്ടായത്.
തുടർന്ന് മന്ത്രി ഷിജിൻ്റെ ഇടവക വികാരിയുമായി ചർച്ച നടത്തി. ഷിജിനെ കണ്ടെത്തും വരെ തെരച്ചിൽ തുടരുമെന്നും നാളെ 5.45 മുതൽ തെരച്ചിൽ പുനരാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പള്ളിവികാരി ചുമതലപ്പെടുത്തുന്നധൈര്യശാലികളായ 10 പേരെ കൂടി സർക്കാരിൻ്റെ തിര ച്ചിൽ സംഘത്തോടൊപ്പം ചേർക്കും. നഷ്ടപരിഹാരം സംബന്ധിച്ച തീരുമാന ങ്ങൾ അടുത്ത മന്ത്രിസഭായോഗം കൈകൊള്ളുമെന്നും മന്ത്രി പറഞ്ഞു.