കണ്ണൂർ. പെരിങ്ങത്തൂരിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു.അന്വേഷണം ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് ശിവസൂര്യയുടെ വീട്ടിലെത്തി പരിശോധന നടത്തിയത്.അച്ഛൻ ജിഗീഷിന്റെ മൊഴിയെടുത്തു.ശിവസൂര്യ ആക്ഷൻ കമ്മിറ്റി ഭാരവാഹികളിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു.
നേരത്തെ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും.ശിവസൂര്യയെ കാണാതായിട്ട് രണ്ട് മാസം പൂർത്തിയാകുമ്പോഴാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നതിന്റെ ഭാഗമായി പ്രാഥമിക പരിശോധന ആരംഭിച്ചത്. 17കാരൻ എവിടെയെന്ന ചോദ്യത്തിന് ഉത്തരം തേടിയാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം.


































