30.3 C
Kollam
Monday 23rd November, 2026 | 02:43:36 PM
Home News Breaking News തിരുവനന്തപുരത്ത് ട്രെയിനിൽ യുവതിക്ക് നേരെ വീണ്ടും ലൈംഗിക അതിക്രമം

തിരുവനന്തപുരത്ത് ട്രെയിനിൽ യുവതിക്ക് നേരെ വീണ്ടും ലൈംഗിക അതിക്രമം

Advertisement

തിരുവനന്തപുരം. ട്രെയിനിൽ യുവതിക്ക് നേരെ വീണ്ടും ലൈംഗിക അതിക്രമം.. രാജാറാണി എക്സ്പ്രസ്സിലെ യാത്രക്കാരിക്ക് നേരെയാണ് 22 കാരന്റെ ലൈംഗിക അതിക്രമം. യുവതിയുടെ പരാതിയിൽ
വർക്കല സ്വദേശി അരവിന്ദിനെ റെയിൽവേ പോലീസ് പിടികൂടി.

കഴിഞ്ഞ ദിവസം തിരുവനന്തപുരം പേട്ട സ്റ്റേഷനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായതിന് പിന്നാലെയാണ് നോർത്ത് റെയിൽവേ സ്റ്റേഷനിലും സമാന സംഭവം. രാജാറാണി എക്സ്പ്രസിൽ വെച്ച് ഇന്ന് രാവിലെയാണ് യുവതിക്ക് അതിക്രമം നേരിട്ടത്. നിലമ്പൂർ സ്വദേശിനിയായ യുവതി സഹോദരിയുടെ പഠന ആവശ്യത്തിനായി കുടുംബത്തിനൊപ്പം തിരുവനന്തപുരത്തേക്ക് വരുകയായിരുന്നു.

കൊച്ചുവേളിയിൽ ഇറങ്ങാൻ തുടങ്ങവേ ശുചിമുറിയിൽ നിന്ന് പുറത്ത് കടക്കുന്നതിനിടെ പ്രതി മോശമായി പെരുമാറി. തുടർന്ന് യുവതി ബഹളം വെച്ചതോടെ യാത്രക്കാരെത്തി റെയിൽവേ പൊലീസിനെ വിവരം അറിയിച്ചു. യുവതിയുടെ പരാതിയിൽ വർക്കല ഇടവ സ്വദേശി അരവിന്ദിനെയാണ് റെയിൽവേ പോലീസ് പിടികൂടിയത്. പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരുകയാണ്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here