29.5 C
Kollam
Friday 9th October, 2026 | 10:41:50 AM
Home News Breaking News എൽഡിസിക്ക് യോഗ്യത ഇനി പ്ലസ്ടു; ശമ്പള സ്കെയിൽ മാറും

എൽഡിസിക്ക് യോഗ്യത ഇനി പ്ലസ്ടു; ശമ്പള സ്കെയിൽ മാറും

തിരുവനന്തപുരം: എൽഡിസി തസ്തികയുടെ അടിസ്ഥാനയോഗ്യത പ്ലസ്ടുവാക്കാൻ പിഎസ്‍സി നടപടി തുടങ്ങി. നേരത്തെ എസ്എസ്എൽസിയായിരുന്നു അടിസ്ഥാനയോഗ്യത.


നിലവിലെ റാങ്ക് ലിസ്റ്റിന് മാറ്റമുണ്ടാകാത്തവിധം യോഗ്യതാമാറ്റം നടപ്പാക്കുമെന്നാണ് പിഎസ്‍സി അറിയിച്ചിട്ടുള്ളത്. അടുത്ത വിജ്ഞാപനംമുതൽ പുതിയ യോഗ്യത നടപ്പാക്കും. ഇതിനുമുന്നോടിയായി വിവിധ വകുപ്പുകളിൽ എൽഡിസി തസ്തികയുടെ സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്യാൻ നടപടി തുടങ്ങി.


അടിസ്ഥാനയോഗ്യത ഉയർത്തുന്നതിനനുസരിച്ച് ശമ്പള സ്കെയിലും മാറും. നിലവിലെ 26,500-60,700 രൂപ എന്ന സ്കെയിൽ 31,100-66,800 എന്നാകും.

LEAVE A REPLY

Please enter your comment!
Please enter your name here