27.5 C
Kollam
Friday 9th October, 2026 | 07:46:52 PM
Home News Kerala ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ പിണറായിക്കും എ എ റഹിമിനും വിമർശനം

ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ പിണറായിക്കും എ എ റഹിമിനും വിമർശനം

കോട്ടയം . ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ AA റഹീമിന് വിമർശനം. 46 വയസ്സിലും ഡി വൈ എഫ് ഐ യിൽ തുടരുന്നു.പ്രായം പരിഗണിക്കുന്നില്ല

സംസ്ഥാനത്ത് പ്രായത്തിന്റെ പേരിൽ മേഖല, ബ്ലോക്ക്‌ ഭാരവാഹികളെ മാറ്റുന്നു. സമ്മേളനത്തിൽ പിണറായി വിജയനും വിമർശനം. വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന പരാമർശം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി. നേതാക്കളുടെ ധാർഷ്ട്യവും അഹങ്കാരവും തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം. അവ മാറ്റിയില്ലെങ്കിൽ ഭരണത്തിൽ തിരിച്ചു വരാനാവില്ല

വിദ്യാർത്ഥി സംഘടനാ പ്രവർത്തന മേഖലയെ വഞ്ചിച്ചുവെന്നും വിമർശനം. വിദ്യാർത്ഥി സംഘടന സ്വാതന്ത്ര്യം കലാലയങ്ങളിൽ തിരിച്ചു കൊണ്ട് വരാൻ കഴിഞ്ഞ 10 വർഷം അധികാരം ഉണ്ടായിട്ടും ചെറു വിരൽ അനക്കിയില്ല. സമരങ്ങൾ ഏറ്റെടുക്കാൻ ഡി വൈ എഫ് ഐ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ല