തലയ്ക്ക് പരിക്കേറ്റ് ഗോത്ര യുവാവ് മരിച്ചതിൽ ദുരുഹത

വയനാട്. തലയ്ക്ക് പരിക്കേറ്റ് ഗോത്ര യുവാവ് മരിച്ചതിൽ ദുരുഹത, സുൽത്താൻബത്തേരി നൂൽപ്പുഴ പിലാക്കാവ് ഊരാളി ഉന്നതിയിലെ സുരേഷ് കഴിഞ്ഞ ദിവസം മരിച്ചത്. സുരേഷിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് മാനന്തവാടി ജില്ലാ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റതായി കണ്ടെത്തിയിരുന്നു. ഇതിലുളള ദുരൂഹതയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.സുരേഷിന്റെ വീട്ടിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം പോലീസ് ഡോഗ് സ്ക്വാഡും സയന്റിഫിക് ഫോറൻസിക് സംഘങ്ങളുമെത്തി പരിശോധന നടത്തുകയും ചെയ്തു.