27.5 C
Kollam
Friday 9th October, 2026 | 08:09:42 PM
Home News Local മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിന്റെ ഭാഗമായി കലയും ജീവിതവും വിശകലനവേദി നടത്തി

മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിന്റെ ഭാഗമായി കലയും ജീവിതവും വിശകലനവേദി നടത്തി

മൈനാഗപ്പള്ളി: പതിനൊന്നാമത് മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിന്റെ ഭാഗമായി കലയും ജീവിതവും എന്ന വിഷയത്തിൽ നടന്ന വിശകലനവേദി ചലച്ചിത്ര ഗാന രചിതാവ് രാജീവ് ആലുങ്കൽ ഉത്ഘാടനം ചെയ്തു.
മാധ്യമ പ്രവർത്തകൻ പി.കെ.അനിൽകുമാർ അധ്യക്ഷത വഹിച്ചു.
അനിൽ കിഴക്കടുത്ത്, രവിമൈനാഗപ്പള്ളി,സുരേഷ് ചാമവിള,വി. രാജീവ്,റ്റി.സുരേന്ദ്രൻ പിള്ള,അജി ശ്രീക്കുട്ടൻ, ജയകൃഷ്ണൻ കാളിയേഴത്ത്,ശ്രീശൈലം ശിവൻപിള്ള എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
നാളെ രാവിലെ 11ന് പന്നിശ്ശേരി ആട്ടകഥകൾ എന്ന വിഷയത്തിൽ ചിന്താപഥം ഡോ. വള്ളികാവ് മോഹൻദാസ് ഉത്ഘാടനം ചെയ്യും. 3 ന് കഥകളി ആസ്വാദനം-സംവാദത്തിൽ കലാ.രാമചന്ദ്രൻ ഉണ്ണിത്താൻ, കലാ.രാധാകൃഷ്ണൻ കലാ.രാജീവൻ നമ്പൂതിരി,കലാ. പ്രശാന്ത് എന്നിവർ പങ്കെടുക്കും. തുടർന്ന് നിഴൽകുത്ത്
കഥകളിയും ഉണ്ട്.