29.8 C
Kollam
Monday 23rd November, 2026 | 06:30:26 PM
Home News Local ‘പറവക്കാഴ്ച പ്രകാശിപ്പിച്ചു

‘പറവക്കാഴ്ച പ്രകാശിപ്പിച്ചു

Advertisement

ശാസ്താംകോട്ട :പുരോഗമന കലാസാഹിത്യ സംഘം കുന്നത്തൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുവ എഴുത്തുകാരിയും അധ്യാപികയുമായ കവിതാ കൃഷ്‌ണയുടെ ‘പറവക്കാഴ്ച എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു
ശാസ്താംകോട്ട ജെമിനി ഹൈറ്റ്സിൽ നടന്ന ചടങ്ങ്  മുൻ രാജ്യസഭാംഗവും സംസ്ഥാന വയോജന കമ്മീഷൻ ചെയർമാനുമായ കെ സോമപ്രസാദ് ഉദ്ഘാടനം ചെയ്തു. പു ക സ ഏരിയ പ്രസിഡന്റ്  പി ശ്രീരാമൻ അധ്യക്ഷനായി
സെക്രട്ടറി ആർ അനിൽകുമാർ സ്വാഗതം പറഞ്ഞു.    പുരോഗമന കലാസാഹിത്യ സംഘം കൊല്ലം ജില്ലാ സെക്രട്ടറി സി ഉണ്ണികൃഷ്ണൻ പുസ്തക പ്രകാശനം നിർവഹിച്ചു . ഗ്രന്ഥകാരൻ ബാബു കെ പന്മന പുസ്തകം സ്വീകരിച്ചു മാധ്യമ പ്രവർത്തകൻ പി കെ അനിൽകുമാർ പുസ്‌തക പരിചയം നടത്തി. യോഗത്തിൽ പു ക സ സംസ്‌ഥാന കമ്മിറ്റി അംഗം പി എ നൃപൻ ദാസ് മുഖ്യപ്രഭാഷണം നടത്തി.
കെ ജി അജിത്ത്,ഡി വിമല,ആർ ചന്ദ്രൻപിള്ള,ബി അരുണാമണി,എം എം ജയരാജ്,പി ടി ഗിരീശൻ,വീണ ബി ആർ,വേളൂർ ബിജു,പ്രമോദ് എസ്,ജി വിജയൻ തുടങ്ങിയവർ സംസാരിച്ചു.
ചിത്രം :പുരോഗമന കലാസാഹിത്യ സംഘം കൊല്ലം ജില്ലാ സെക്രട്ടറി സി ഉണ്ണികൃഷ്ണൻ പുസ്തക പ്രകാശനം നിർവഹിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here