28.6 C
Kollam
Monday 23rd November, 2026 | 08:21:34 PM
Home News Local മൈനാഗപ്പള്ളി  ഗ്രാമപഞ്ചായത്ത് കേരളോത്സവം സമ്മാനദാനം നടത്തി

മൈനാഗപ്പള്ളി  ഗ്രാമപഞ്ചായത്ത്
കേരളോത്സവം സമ്മാനദാനം നടത്തി

Advertisement

ശാസ്താംകോട്ട : മൈനാഗപ്പള്ളി  ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു സമാപന സമ്മേളനം ഉല്ലാസ് കോവൂർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് രജനി സുനിൽ അദ്ധ്വക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ്  കെ.പി. വേ ണുഗോപാൽ സ്വാഗതം ആശംസിച്ചു.

ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി ഉല്ലാസ് കോവൂർ എം.എൽ.എ വിജയികൾക്ക് സമ്മാനിച്ചു.കലാ – കായിക മത്സരവിജയികൾക്കുള്ള സമ്മാനദാനം  ഉല്ലാസ് കോവൂർ എം.എൽ.എയും ബ്ലോക്ക് പ്രസിഡൻ്റ രശ്‌മി രഞ്ജിത്തും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശിവ ശങ്കരപിള്ളയും ചേർന്ന് വിതരണംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പറന്മാരായ  മെഹറു നിസ , രാഖി പ്രവീൺ , ജയപ്രിയ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ശാന്തകുമാരിയമ്മ , ജോസ് മത്തായി , മണി  പഞ്ചായത്ത് അംഗങ്ങളായ എബി പാപ്പച്ചൻ , ജോളി മാത്യൂ , സിജു കോശി , റിയാസ്  ,പി.കെ ഗോപകുമാർ  ,വർഗ്ഗീസ് തരകൻ ,സിജു കോശി  .. സവിത ചന്ദ്രൻ ,  ,അബ്‌ദുൽ റഷീദ് , നിഷ സന്തോഷ് ,  സന്ധ്യ ,ഷെറിന സഞ്ജയ്  ,ഫർഹാന നസീർ ,റഹിയാനത്ത് , അനിത കുമാരി , അമൃത  അസിസ്റ്റൻ്റ് സെക്രട്ടറി ഹരികുമാർ വിവിധ രാഷ്ട്രിയ സാമൂഹിക സാംസ്കാരിക മേഖയിലെ നേതാക്കളും പങ്കെടുത്തു  5 ദിവസം നീണ്ടുനിൽന്ന മത്സരം 18 നാണ് സമാപിച്ചത്. .

LEAVE A REPLY

Please enter your comment!
Please enter your name here