28.6 C
Kollam
Monday 23rd November, 2026 | 08:39:04 PM
Home News Local 20 കോടി രൂപ ചെലവിൽ പത്തനാപുരം ഗാന്ധിഭവനിൽ പിതൃമന്ദിരം; 250 പേർക്ക് താമസസൗകര്യം

20 കോടി രൂപ ചെലവിൽ പത്തനാപുരം ഗാന്ധിഭവനിൽ പിതൃമന്ദിരം; 250 പേർക്ക് താമസസൗകര്യം

Advertisement

പത്തനാപുരം: ഗാന്ധിഭവനിലെ അന്തേവാസികൾക്കായി 20 കോടി രൂപ ചെലവിൽ പിതൃമന്ദിരം ഒരുക്കി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി. 40,000 ചതുരശ്രയടി വിസ്തീർണത്തിൽ നാല് നിലകളിലായി നിർമിച്ച മന്ദിരത്തിൽ 250 പുരുഷ അന്തേവാസികൾക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്.

ഡോർമിറ്ററി, പ്രാർഥനാമുറികൾ, ലൈബ്രറി, ഡൈനിങ് ഹാൾ, നഴ്സിങ് റൂം, പ്രത്യേക പരിചരണ മുറി തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 450 പേർക്ക് ഇരിക്കാവുന്ന ശീതീകരിച്ച ഇൻഡോർ ഓഡിറ്റോറിയം, രോഗികളെ കൊണ്ടുപോകാൻ കഴിയുന്ന രണ്ട് സ്ട്രെച്ചർ ലിഫ്റ്റുകൾ, വാഹന പാർക്കിങ് സൗകര്യം എന്നിവയും മന്ദിരത്തിന്റെ പ്രത്യേകതകളാണ്. അന്തേവാസികൾക്ക് മുഴുവൻ സമയ പരിചരണം ഉറപ്പാക്കാൻ നഴ്സിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

കിടപ്പുരോഗികൾക്കായി പ്രത്യേകമായി ക്രമീകരിക്കാവുന്ന കിടക്കകൾ ഉൾപ്പെടെ 250 കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്. വീൽചെയർ സൗകര്യത്തിനൊപ്പം പാലിയേറ്റീവ് പരിചരണ സംവിധാനവുമുണ്ട്. ഫാർമസി, ലബോറട്ടറി, ഭിന്നശേഷിക്കാർക്കായി പ്രത്യേക ശുചിമുറികൾ എന്നിവയും മന്ദിരത്തിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here