27.5 C
Kollam
Friday 9th October, 2026 | 09:00:28 PM
Home News Breaking News ചടയമംഗലത്ത് ഓടികൊണ്ടിരുന്ന സൂപ്പർ ഫാസ്റ്റിന് തീപിടിച്ചു

ചടയമംഗലത്ത് ഓടികൊണ്ടിരുന്ന സൂപ്പർ ഫാസ്റ്റിന് തീപിടിച്ചു

കൊല്ലം : ചടയമംഗലം കുരിയോട് ഭാഗത്ത് ഓടികൊണ്ടിരുന്ന
കെ എസ് ആർ റ്റി സി സൂപ്പർ ഫാസ്റ്റ് ബസിന് തീപിടിച്ചു. ആളപായമില്ല. പുനലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസ്സാണിത്. രാവിലെ 5.30 തോടെയായിരുന്നു സംഭവം. ഒൻപത് യാത്രാക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ഡീസൽ ടാങ്കിൻ്റെ പൈപ്പിലുണ്ടായ ചോർച്ചയാകാം തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കടയ്ക്കൽ നിന്ന് ഫയർ ഫോഴ്‌സ് എത്തി തീ അണച്ചു.