25.5 C
Kollam
Monday 28th September, 2026 | 05:38:45 AM
Home News Breaking News മുട്ടിൽ മരംമുറി , ജാമ്യമില്ല ,ഒന്നാംപ്രതി റോജി അഗസ്റ്റിൻ ഇന്ന് കോടതിയിൽ ഹാജരായേക്കും

മുട്ടിൽ മരംമുറി , ജാമ്യമില്ല ,ഒന്നാംപ്രതി റോജി അഗസ്റ്റിൻ ഇന്ന് കോടതിയിൽ ഹാജരായേക്കും

കൊച്ചി.മുട്ടിൽ മരംമുറി കേസിൽ ജാമ്യമില്ല വാറന്റിന്റെ അടിസ്ഥാനത്തിൽ ഒന്നാംപ്രതി റോജി അഗസ്റ്റിൻ ഇന്ന് കോടതിയിൽ ഹാജരായേക്കും. എറണാകുളം അമ്പലമേട് പൊലീസ് എടുത്ത വിശ്വാസ വഞ്ചനാ കേസിലാണ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ റോജി അഗസ്റ്റിൻ ഹാജരാവുക. ജാമ്യമില്ല വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ രണ്ടും മൂന്നും പ്രതികളായ ജോസുകുട്ടി അഗസ്റ്റിനും, ആൻ്റോ അഗസ്റ്റിനും ചൊവ്വാഴ്ച്ച കോടതിയിൽ ഹാജരായിരുന്നു. ഇതോടെ ഇവർക്കെതിരെയുള്ള ജാമ്യമില്ല വാറൻ്റ് കോടതി പിൻവലിച്ചു.

കേസ് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. തിങ്കളാഴ്ച്ച കേസ് പരിഗണിച്ചപ്പോൾ പ്രതികൾ ഹാജരായിരുന്നില്ല. ഇതേതുടർന്നാണ് വാറൻ്റ് പുറപ്പെടുവിച്ചത്. അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങൾ വനംവകുപ്പ് പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളത്തെ മരകമ്പനി ഉടമയ്ക്ക് വിൽപ്പന നടത്തി വിശ്വാസ വഞ്ചന കാണിച്ചെന്നാണ് അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ്