കോന്നി: പത്തനംതിട്ട കോന്നിയിൽ കുടുംബവഴക്കിനിടെ മധ്യവയസ്കൻ ബന്ധുവിന്റെ ചവിട്ടേറ്റ് മരിച്ചു. കുളത്തുമൺ അംബേദ്കർ ഉന്നതിയിലെ അനിൽ (കണ്ണൻ -45) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതോടെയാണ് ബന്ധുക്കൾ തമ്മിൽ തർക്കമുണ്ടാകുന്നത്. തുടർന്നായിരുന്നു കൊലപാതകം. സംഭവത്തിൽ അനിലിന്റെ മൂത്ത സഹോദരൻ സുനിലിന്റെ മകൻ സുധീഷി(27)നെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചെങ്ങറയിലാണ് അനിൽ തമസിച്ചിരുന്നത്. കുളത്തുമണ്ണിലുള്ള കുടുംബവീടിനോട് ചേർന്ന് വീട് വച്ചിരുന്നു. ഈ വീടിന്റെ അവകാശത്തെ തുടർന്നുള്ള തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്. സുധീഷ് അനിലിനെ ചവിട്ടിവീഴ്ത്തുകയായിരുന്നുവെന്നാണ് വിവരം. അനിലിന്റെ മൃതദേഹം കോന്നി ആശുപത്രിയിലേക്ക് മാറ്റി. അറസ്റ്റിലായ സുധീഷ് പോക്സോ കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.


































