26.6 C
Kollam
Monday 21st September, 2026 | 09:43:25 PM
Home News Breaking News മുട്ടില്‍ മരംമുറി കേസ്,അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് തിരിച്ചടി

മുട്ടില്‍ മരംമുറി കേസ്,അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് തിരിച്ചടി

കല്‍പ്പറ്റ:മുട്ടില്‍ മരംമുറിക്കേസില്‍ ഉൾപ്പെട്ട മുറിച്ചുമാറ്റിയ മരങ്ങള്‍ കണ്ടുകെട്ടിയ ഡിഎഫ്ഒയുടെ നടപടി കോടതി ശരിവച്ചു. പിടിച്ചെടുത്ത മരങ്ങള്‍ തിരിച്ചുകിട്ടണം എന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. വയനാട് അഡീഷനല്‍ ജില്ലാ കോടതിയുടേതാണ് നടപടി. മരം തിരിച്ചുകിട്ടണം എന്നാവശ്യപ്പെട്ട് പതിനഞ്ചോളം ഹര്‍ജികളാണ് അഗസ്റ്റിന്‍ സഹോദരങ്ങള്‍ നല്‍കിയിരുന്നത്.