26.8 C
Kollam
Tuesday 22nd September, 2026 | 11:33:32 PM
Home News Breaking News അട്ടപ്പാടി ഭവാനിപ്പുഴയില്‍ കാട്ടാന ആക്രമണത്തിൽ വിനോദസഞ്ചാരിയായ സ്ത്രീക്ക് ദാരുണാന്ത്യം

അട്ടപ്പാടി ഭവാനിപ്പുഴയില്‍ കാട്ടാന ആക്രമണത്തിൽ വിനോദസഞ്ചാരിയായ സ്ത്രീക്ക് ദാരുണാന്ത്യം

പാലക്കാട്. അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തിൽ വിനോദസഞ്ചാരിയായ സ്ത്രീക്ക് ദാരുണാന്ത്യം. മണ്ണാർക്കാട്,നായടിക്കുന്ന് സ്വദേശി ഉപ്പുകോടൻ ബുഷറയാണ് മരിച്ചത്.ഇന്ന് വൈകിട്ടാണ് സംഭവം. അട്ടപ്പാടി ഭവാനിപുഴയിൽ കുടുംബാംഗങ്ങളുമായി പിക്നിക്കിന് എത്തിയ തായിരുന്നു ബുഷ്റ.

കാട്ടാനയുടെ ആക്രമണത്തിൽ ഇവര്‍ക്ക് ഗുരുതരമായി പരിക്ക് പറ്റി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭവാനിപ്പുഴയിലിറങ്ങിയ ആനക്കൂട്ടത്തെ കാണുന്നതിനിടെ ഒരാന പാഞ്ഞെത്തുകയായിരുന്നു. അന്‍പതോളം വിനോദ സഞ്ചാരികള്‍ ഇവിടെ ഉണ്ടായിരുന്നു. വനംവകുപ്പുകാര്‍ ഇവര്‍ക്ക് മുന്നറിയിപ്പുനല്‍കിയതായി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here