കോഴിക്കോട്: സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വയനാട് എംപി പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കെതിരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം. തോട്ടില്‍പ്പാലം മരുതോകര വെച്ചാണ് മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. കോഴിക്കോട് നോര്‍ത്ത് ജില്ലാ യുവമോര്‍ച്ച പ്രവര്‍ത്തകരാണ് കരിങ്കൊടിയുമായി പ്രതിഷേധിച്ചത്.
ഇന്നലെ കൊല്ലത്ത് എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിലാണ് യുവമോര്‍ച്ചയുടെ പ്രതിഷേധം. തിരുമ്പാടി തമ്പലമണ്ണയ്ക്ക് സമീപത്ത് വെച്ചാണ് പ്രിയങ്ക ഗാന്ധിക്ക് നേരെ കരിങ്കൊടി കാണിച്ചത്.
അതേസമയം അമിത് ഷായുടെ കൊല്ലം സന്ദര്‍ശനത്തിനിടെ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായതായി ബിജെപി പരാതി നല്‍കി. ബിജെപി നിയമസഭാ കക്ഷി നേതാവും എംഎല്‍എയുമായ ബി.ബി. ഗോപകുമാര്‍ ആണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും കേരള ഡിജിപിക്കും പരാതി നല്‍കിയത്.
Home News Breaking News രമേശ് ചെന്നിത്തല, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കെതിരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം




























