തിരുവനന്തപുരം. ചാന്നാങ്കരയിൽ വാഹനാപകടം. KSRTC ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രിക മരിച്ചു. ചാന്നാങ്കര സ്വദേശി രാജിമോൾ (38) ആണ് മരിച്ചത്. കെഎസ്ആർടിസി ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന മിനി ലോറിയിലും ബസ്സിലും തട്ടി സ്‌കൂട്ടർ വീഴുകയായിരുന്നു
റോഡിലേക്ക് തെറിച്ച് വീണ യുവതിയുടെ ശരീരത്തിൽ കൂടി ബസിൻ്റെ പിൻചക്രം കയറി ഇറങ്ങി. യുവതി സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അമ്പലത്തിൽ ദർശനത്തിനു പോയി വരുന്ന വഴിക്കായിരുന്നു അപകടം. കഠിനംകുളം പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു
































