Advertisement
തൃശൂര്‍: സ്‌കൂട്ടറിനു പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് പെണ്‍കുട്ടി മരിച്ചു. ഒല്ലൂക്കര ബ്രഹ്മകുളം വീട്ടില്‍ ഏയ്ഞ്ചല്‍ (20) ആണ് മരിച്ചത്. അനുജനെ മണ്ണുത്തിയില്‍ ട്യൂഷനു കൊണ്ടാക്കി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.
വീടിനു തൊട്ടുസമീപമായിരുന്നു അപകടം. മണ്ണുത്തിയില്‍ നിന്നു തൃശൂരിലേക്കു വരികയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് സ്‌കൂട്ടറിന്റെ പിന്നിലിടിച്ചത്. റോഡിലേക്ക് വീണ ഏയ്ഞ്ചല്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.


































