26.2 C
Kollam
Sunday 8th November, 2026 | 09:07:10 AM
Home News Breaking News ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ ബുക്സിൻ്റെ പിന്മാറ്റം: ആദ്യമായി പ്രതികരിച്ച് സോണിയ ഗാന്ധി

ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ ബുക്സിൻ്റെ പിന്മാറ്റം: ആദ്യമായി പ്രതികരിച്ച് സോണിയ ഗാന്ധി

Advertisement

ന്യൂഡൽഹി: ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ ബുക്സ് പിന്മാറിയതിൽ ആദ്യമായി പ്രതികരിച്ച് കോൺഗ്രസ് പാർലമെൻ്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി. സർക്കാരിനെതിരായ എഴുത്തിൽ പെൻഗ്വിൻ അസ്വസ്ഥരായിരുന്നുവെന്ന് സോണിയ ഗാന്ധി പറഞ്ഞു. തിരുത്തലുകൾക്കായി നിരന്തരം സമ്മർദം ചെലുത്തിയെന്നും താൻ വഴങ്ങിയില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു. ദ ഗാർഡിയനോടാണ് പ്രതികരണം.

Also Read: തട്ടിപ്പുണ്ടോ? കേരളത്തിലെ 4 ജില്ലകളിലെ പമ്പുകളിൽ നാളെ എഥനോൾ പരിശോധന ; കർണാടക സർക്കാരിൻ്റെ കണ്ടെത്തൽ തള്ളി കേന്ദ്രം

പെൻഗ്വിൻ്റെ പിന്മാറ്റത്തിൽ തനിക്ക് നിരാശയുണ്ടെങ്കിലും അത്ഭുതമൊന്നും തോന്നിയില്ലെന്നും പുസ്തകം സെൻസർ ചെയ്യാനുള്ള ഒരു ശ്രമമായാണ് ഇതിനെ കാണുന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു. സോണിയ ഗാന്ധിയുടെ വരാനിരിക്കുന്ന ഓർമ്മക്കുറിപ്പായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ (Belonging: A Journey of Love) എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്നാണ് പ്രസാധകരായ ‘പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ’ പിന്മാറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ്, ചൈനീസ് കടന്നുകയറ്റം എന്നിവയെ പരാമർശിക്കുന്ന ഭാഗങ്ങളെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങളാണ് പെൻഗ്വിൻ്റെ പിന്മാറ്റത്തിന് കാരണമായതെന്ന സൂചനകൾ പുറത്തുവന്നിരുന്നു. എന്നാൽ ബാഹ്യ സമ്മർദങ്ങൾ കാരണമാണ് പിന്മാറിയതെന്ന കാര്യം പ്രസാധകർ നിഷേധിച്ചു.

പെൻഗ്വിൻ പിന്മാറിയതിനെത്തുടർന്നുണ്ടായ അനിശ്ചിതത്വങ്ങൾക്കൊടുവിൽ, ‘ഹാർപ്പർകോളിൻസ് ഇന്ത്യ’ പുസ്തകം പ്രസിദ്ധീകരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നവംബർ 10ന് പുസ്തകം പുറത്തിറങ്ങാനിരിക്കെയാണ് സോണിയ ഗാന്ധിയുടെ പ്രതികരണം.

അതിനിടെ, പാർട്ടി തലപ്പത്ത് ഗാന്ധി കുടുംബം തുടരുന്നത് എന്തിനെന്ന ചോദ്യത്തിൽ നിന്ന് സോണിയ ഗാന്ധി ഒഴിഞ്ഞു മാറി. അക്കാര്യം പാർട്ടിയോട് ചോദിക്കാൻ സോണിയ ഗാന്ധി ദ ഗാർഡിയനോട് പറഞ്ഞു. അതേസമയം, ബാബറി മസ്ജിദ് പൊളിക്കുന്നത് കണ്ടപ്പോൾ കരഞ്ഞെന്ന സോണിയയുടെ വെളിപ്പെടുത്തലിനെ ബിജെപി പരിഹസിച്ചു. സോണിയയുടേത് 33 വർഷത്തിന് ശേഷമുള്ള മുതലക്കണ്ണീരാണെന്നാണ് ഡൽഹി മന്ത്രിയും ബിജെപി നേതാവുമായ പർവേഷ് വർമ്മയുടെ പരിഹാസം.

LEAVE A REPLY

Please enter your comment!
Please enter your name here