26.2 C
Kollam
Sunday 8th November, 2026 | 08:53:28 AM
Home News Breaking News ഇറാനെതിരെ പുതിയ രണ്ട് നീക്കങ്ങളുമായി അമേരിക്ക; ടാസ്ക് ഫോഴ്സിനെ പ്രഖ്യാപിച്ചു, ആണവ പദ്ധതിയെ കുറിച്ച് വിവരം...

ഇറാനെതിരെ പുതിയ രണ്ട് നീക്കങ്ങളുമായി അമേരിക്ക; ടാസ്ക് ഫോഴ്സിനെ പ്രഖ്യാപിച്ചു, ആണവ പദ്ധതിയെ കുറിച്ച് വിവരം നൽകിയാൽ രണ്ട് കോടി ഡോളർ പാരിതോഷികം

Advertisement

ടെഹ്റാൻ: ഇറാനെതിരെ പുതിയ നീക്കവുമായി അമേരിക്ക. ഇറാന്‍റെ ആയുധ നീക്കം തടയാനെന്ന പേരിൽ അമേരിക്ക ദൗത്യ സംഘത്തെ നിയോഗിച്ചു. കര വഴിയും കടൽ വഴിയും ഇറാനിലേക്ക് ആയുധ സാമഗ്രികളും ഉത്പന്നങ്ങളും എത്തുന്നത് തടയുകയാണ് ലക്ഷ്യം. ഇറാന്‍റെ ആണവ പദ്ധതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് കോടി ഡോളർ വരെ പാരിതോഷികം പ്രഖ്യാപിച്ചു കൊണ്ടുള്ള അസാധാരണ പ്രഖ്യാപനവും യുഎസ് സെൻട്രൽ കമാൻഡ് നടത്തി.

Also Read: വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ശുചിമുറിയിൽ ഭീഷണിക്കുറിപ്പ്; ഇൻഡിഗോ വിമാനം ബെംഗളൂരുവിൽ തിരിച്ചിറക്കി

ഒരു ഭാഗത്ത് യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ്, മറുഭാഗത്ത് ഇറാനെ പ്രകോപിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ അമേരിക്ക നടത്തുന്നത്. ആണവ പദ്ധതികൾ, സ്ഥലം, പിന്നിലുള്ള വ്യക്തികൾ തുടങ്ങിയ വിവരം നൽകുന്നവർക്ക് വൻ പാരിതോഷികമാണ് അമേരിക്ക പ്രഖ്യാപിച്ചത്. അമേരിക്കയുടെ പാരിതോഷിക പ്രഖ്യാപനത്തോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പല തരത്തിലുള്ള ഉപരോധങ്ങൾക്ക് പിന്നാലെ ഇറാനെ വരിഞ്ഞു മുറുക്കാൻ അയേണ്‍ ഗേറ്റ് എന്ന പേരിൽ ടാസ്ക് ഫോഴ്സിനെ പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. ഇറാനിലേക്ക് കാസ്പിയൻ കടൽ വഴിയും മറ്റും എത്തുന്ന സാമഗ്രികൾ ആയുധ നിർമാണത്തിന് ഉപയോഗിക്കുന്നു എന്നാണ് അമേരിക്കയുടെ ആരോപണം. ഇറാനെതിരായ സാമ്പത്തിക, നാവിക ഉപരോധങ്ങൾക്ക് പുറമെയാണ് പുതിയ ടാസ്ക് ഫോഴ്സ് പ്രഖ്യാപനം. മേഖലയിൽ വലുതെന്തോ സംഭവിക്കാൻ പോകുന്നുവെന്ന പ്രതീതി സൃഷ്ടിക്കുകയാണ് അമേരിക്ക, പല തരത്തിൽ നടക്കുന്ന സമാധാന ചർച്ചകൾ ഇതുവരെ എങ്ങുമെത്തിയിട്ടുമില്ല. അമേരിക്കയുടെ പുതിയ രണ്ട് പ്രഖ്യാപനങ്ങളോട് ഇറാന്‍റെ പ്രതികരണം എന്തായിരിക്കും എന്നാണ് ഇനി അറിയാനുള്ളത്.

അമേരിക്ക കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാൻ

ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്ലബ്ലിക്കൻ പാർട്ടി തിരിച്ചടി നേരിട്ടതിന് പിന്നാലെ അമേരിക്കയ്ക്ക് നേരെ രൂക്ഷമായ മുന്നറിയിപ്പും പരിഹാസവുമായി ഇറാൻ രംഗത്തെത്തി. തങ്ങളുമായി യുദ്ധത്തിന് മുതിർന്നാൽ അമേരിക്ക കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. നിലവിലെ യുഎസ് ഭരണകൂടത്തിലെ പ്രമുഖരെ പരിഹസിച്ചാണ് ഇറാൻ വക്താക്കൾ രംഗത്തെത്തിയത്. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇറാന്റെ നിലപാടുകൾക്ക് മുന്നിൽ പൂർണ്ണമായി കീഴടങ്ങിയെന്ന് പരിഹസിച്ച ഇറാൻ നേതൃത്വം, അമേരിക്കൻ പ്രതിരോധ സെക്രട്ടറിയും വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ഉടൻ തന്നെ സ്ഥാനങ്ങളിൽ നിന്ന് പുറത്താകുമെന്ന് പറഞ്ഞു. യുഎസ് ഭരണകൂടത്തിനുള്ളിലെ ആഭ്യന്തര ഭിന്നതകളും വീഴ്ചകളും ചൂണ്ടിക്കാണിച്ചായിരുന്നു ഇറാന്റെ കടന്നാക്രമണം.

LEAVE A REPLY

Please enter your comment!
Please enter your name here